വീണ്ടും ഞെട്ടിക്കാനൊരുങ്ങി കിഷ്കിന്ധാ കാണ്ഡം ടീം?; ത്രില്ലടിപ്പിച്ച് 'എക്കോ' ടീസർ

ചിത്രത്തിന്റെ ടീസറിൽ നിന്നും
കൊച്ചി: പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത് അയ്യത്താനും ഒന്നിക്കുന്ന ചിത്രമാണ് 'എക്കോ'. സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലടിപ്പിക്കുന്ന രംഗങ്ങൾ നിറഞ്ഞ ടീസർ ഇതിനോടകം പ്രേക്ഷക ശ്രദ്ധയാകർഷിച്ചു. തുടക്കം മുതൽ അവസാനം വരെ ഒരു നിഗൂഢത നിലനിർത്തുന്ന തരത്തിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്. ഗംഭീര വിഷ്വൽ ട്രീറ്റ് ആകും സിനിമയെന്ന ഉറപ്പും ടീസർ നൽകുന്നുണ്ട്. ചിത്രം നവംബർ 21 ന് പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.
ഫാലിമി, പടക്കളം, ആലപ്പുഴ ജിംഖാന തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ അഭിനയിച്ച സന്ദീപ് പ്രദീപാണ് സിനിമയിൽ നായകനായി എത്തുന്നത്. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എം ആർ കെ ജയറാം ആണ് സിനിമ നിർമിക്കുന്നത്. കിഷ്കിന്ധാ കാണ്ഡത്തിന്‍റെ സംഗീത സംവിധായകൻ മുജീബ് മജീദ്, എഡിറ്റർ സൂരജ് ഇ എസ്, ആർട്ട് ഡയറക്ടർ സജീഷ് താമരശ്ശേരി എന്നിവരും എക്കോയ്ക്ക് വേണ്ടി ഒന്നിക്കുന്നുണ്ട്. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിക്കുന്നത് ബാഹുൽ രമേശാണ്.









0 comments