അല്ലു അർജുൻ- ആറ്റ്‍ലി ചിത്രത്തിൽ ദീപിക പദുക്കോണും

തെലുങ്ക് സൂപ്പർ താരം അല്ലു അർജുനെ നായകനാക്കി ആറ്റ്‍ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൂപ്പർ താരം ദീപിക പദുക്കോണും. ചിത്രത്തിന്റെ അണിയറപ്രവർത്തകരാണ് വിവരം പുറത്തുവിട്ടത്. AA22 x A6 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആക്ഷൻ വേഷത്തിലാണ് ദീപിക പ്രത്യക്ഷപ്പെടുന്നത്. എക്സിൽ ചിത്രത്തിന്റെ നിർമാതാക്കൾ പങ്കുവച്ച വീഡിയോ പെട്ടെന്നു തന്നെ വൈറലായി. ഇന്ന് ദീപിക ചിത്രത്തിൽ ജോയിൻ ചെയ്തു.
സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രം ഏപ്രിലിൽ അല്ലു അർജുന്റെ ജന്മദിനത്തിനാണ് പ്രഖ്യാപിച്ചത്. രാജ്യം കീഴടക്കാനായി റാണി എത്തുന്നു എന്ന ക്യാപ്ഷനോടെയാണ് ചിത്രത്തിൽ ദീപിക എത്തിയതിനെപ്പറ്റി അണിയറപ്രവർത്തകർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
2023ൽ പുറത്തിറങ്ങിയ ബ്ലോക്ബസ്റ്റർ ചിത്രം ജവാനിലും ദീപികയും ആറ്റ്‍ലിയും ഒന്നിച്ചിരുന്നു. ഷാറൂഖ് ഖാനും നയൻതാരയും പ്രധാന വേഷത്തിലെത്തിയ ചിത്രം തിയറ്ററിൽ ഹിറ്റായിരുന്നു. ആറ്റ്‍ലിയും അല്ലുവും ഒന്നിച്ചെത്തുന്ന ആദ്യ ചിത്രമാണിത്. രാജ റാണി, തെരി, മെർസൽ, ബിഗിൽ എന്നിവയാണ് ആറ്റ്‍ലിയുടെ പ്രധാന ചിത്രങ്ങൾ. ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പുറത്തുവന്നതോടെ പ്രതീക്ഷയിലാണ് ആരാധകർ.









0 comments