ലോകയുടെ മാന്ത്രിക ലോകം സൃഷ്ടിച്ചവർ; ബംഗ്‌ളാനും ജിത്തു സെബാസ്റ്റ്യനും കയ്യടിച്ച് പ്രേക്ഷകർ

തിരുവനന്തപുരം: 'ലോക- ചാപ്റ്റർ വൺ ചന്ദ്ര' വിജയക്കുതിപ്പ് തുടരുമ്പോൾ കയ്യടി നേടി ബംഗ്‌ളാനും ജിത്തു സെബാസ്റ്റ്യനും. പ്രൊഡക്ഷൻ ഡിസൈനർ ബംഗ്‌ളാനും കലാസംവിധായകൻ ജിത്തു സെബാസ്റ്റ്യനും ചേർന്നാണ് ചിത്രത്തിനായി അമ്പരപ്പിക്കുന്ന മാന്ത്രിക ലോകം സൃഷ്‌ടിച്ചത്.
കല്യാണി അവതരിപ്പിച്ച കേന്ദ്ര കഥാപാത്രം ചന്ദ്രയുടെ ഫ്ലാഷ് ബാക്ക് രംഗങ്ങൾ അടക്കം വിസ്മയിപ്പിക്കുന്ന ദൃശ്യവികവാണ് ഇരുവരും പ്രേക്ഷകർക്കായി തയ്യാറാക്കിയത്. ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന പ്രൊഡക്ഷൻ നിലവാരമാണ് ചിത്രത്തിനായി പകർന്നു നൽകിയെന്നാണ് പ്രേക്ഷകർ പറഞ്ഞത്. ഇതൊരു മലയാള ചിത്രമാണോ എന്ന് തോന്നിക്കുന്ന തരത്തിൽ പ്രേക്ഷകരെ ആകർഷിക്കാൻ ലോകക്ക് സാധിച്ചു.
ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് നിർമിച്ച ഡൊമിനിക് അരുൺ ചിത്രം കേരളത്തിൽ മാത്രമല്ല, തമിഴ്, തെലുങ്ക് സംസ്ഥാനങ്ങളിലും വിദേശ മാർക്കറ്റിലും ചിത്രം ബോക്സ് ഓഫീസിൽ കത്തി കയറുകയാണ്. കല്യാണി പ്രിയദർശൻ, നസ്ലൻ എന്നിവർക്കൊപ്പം സാൻഡി മാസ്റ്റർ, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ഇവരുടെ കൂടെ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന അതിഥി താരങ്ങളും ചിത്രത്തിന്റെ ഭാഗമാണ്.
ജേക്സ് ബിജോയ് ഒരുക്കിയ പശ്ചാത്തല സംഗീതം, യാനിക്ക് ബെൻ ഒരുക്കിയ ഗംഭീര ആക്ഷൻ, നിമിഷ് രവിയുടെ ദൃശ്യങ്ങൾ എന്നിവയും ചിത്രത്തിന്റെ മികവിൽ വഹിച്ച പങ്ക് വളരെ വലുതാണ്. തമിഴിൽ എ ജി എസ് സിനിമാസ്, കർണാടകയിൽ ലൈറ്റർ ബുദ്ധ ഫിലിംസ്, നോർത്ത് ഇന്ത്യയിൽ പെൻ മരുധാർ, തെലുങ്കിൽ സിതാര എന്റെർറ്റൈന്മെന്റ്സ് എന്നിവർ എത്തിച്ച ചിത്രം കേരളത്തിൽ വിതരണം ചെയ്തത് വേഫറെർ ഫിലിംസ് തന്നെയാണ്.
ഛായാഗ്രഹണം- നിമിഷ് രവി, സംഗീതം- ജേക്‌സ് ബിജോയ്, എഡിറ്റർ- ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ- ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ- ബംഗ്ലാൻ, കലാസംവിധായകൻ- ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ്- റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്- സുജിത്ത് സുരേഷ്








0 comments