കോൾഡ് പ്ലേയുടെ അഹമ്മദാബാദിലെ കൺസേർട്ട്: ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ തൽസമയം

അഹമ്മദാഹാദ് : ലോക പ്രശസ്ത ബ്രിട്ടിഷ് റോക് ബാൻഡായ കോൾഡ് പ്ലേ അഹമ്മദാബാദിൽ നടത്തുന്ന കൺസേർട്ട് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ തൽസമയം സംപ്രേഷണം ചെയ്യും. ജനുവരി 26നാണ് അഹമ്മദാബാദിൽ കോൾഡ് പ്ലേ കൺസേർട്ട് നടത്തുന്നത്. മ്യൂസിക് ഓഫ് സ്ഫിയർ വേൾഡ് ടൂറിന്റെ ഭാഗമായാണ് കോൾഡ് പ്ലേ ഇന്ത്യയിലെത്തുന്നത്. 8 വർഷത്തിനു ശേഷമാണ് കോൾഡ് പ്ലേ ഇന്ത്യയിൽ പരിപാടി നടത്തുന്നത്. നവിമുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ 2025 ജനുവരി 18 മുതൽ 21 വരെയാണ് മൂന്ന് ഷോകൾ നടക്കുന്നത്. തുടർന്ന് 26ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നാലാം ഷോ നടക്കും. 2016ൽ മുംബൈയിൽ നടന്ന ഗ്ലോബൽ സിറ്റിസൺ ഫെസ്റ്റിവലിൽ കോൾഡ്‌പ്ലേ രാജ്യത്ത് പരിപാടി അവതരിപ്പിച്ചിരുന്നു.
1996 -ൽ രൂപംകൊണ്ട ഒരു ബ്രിട്ടീഷ് റോക്ക് മ്യൂസിക് ബാൻഡ് ആണ് കോൾഡ്പ്ലേ. മുഖ്യ ഗായകൻ ക്രിസ് മാർട്ടിൻ, ലീഡ് ഗിറ്റാറിസ്റ്റ് ജോണി ബക്ക്‌ലാൻഡ്, ബാസ്സ് ഗിറ്റാറിസ്റ്റ് ഗൈ ബെറിമാൻ, പിയാനിസ്റ്റ് വിൽ ചാമ്പ്യൻ എന്നിവരടങ്ങുന്നതാണ് ബാൻഡ്. പാരഷ്യൂറ്റ്സ്, എ റഷ് ഓഫ് ബ്ലഡ് ടു ദ ഹെഡ്, എക്സ് & വൈ, വിവ ലാ വിദ ഓർ ഡെത്ത് ആൻഡ് ഓൾ ഹിസ് ഫ്രണ്ട്സ്, മൈലോ സൈലൊട്ടോ, ഗോസ്റ്റ് സ്റ്റോറീസ്, എ ഹെഡ് ഫുൾ ഓഫ് ഡ്രീംസ് എന്നിവ പ്രധാന ആൽബങ്ങളാണ്.








0 comments