നടി ശ്വേതാ മേനോനെതിരെ കേസ്; അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന് പരാതി

shwethamenon
വെബ് ഡെസ്ക്

Published on Aug 06, 2025, 02:34 PM | 1 min read

കൊച്ചി : അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന പരാതിയിൽ നടി ശ്വേതാ മേനോനെതിരെ കേസ്. കോടതി നിർദേശ പ്രകാരമാണ് കേസ് കൊച്ചി സെൻട്രൽ പൊലീസ് രജിസ്ട്രർ ചെയ്തിരിക്കുന്നത്. ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചുവെന്നും കൊച്ചി സെൻട്രൽ പൊലീസിന്റെ എഫ്ഐആറിൽ പറയുന്നു. . ഐടി നിയമത്തിലെ 67(എ) എന്ന നിയമ പ്രകാരമാണ് കേസ് രജിസ്ട്രർ ചെയ്തിരിക്കുന്നത്. പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയുടേതാണ് പരാതി. അനാശാസ്യ നിരോധന നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Home