സെപ്റ്റിമിയസ് പുരസ്കാര നിറവിൽ വീണ്ടും ടൊവിനോ

മികച്ച ഏഷ്യൻ നടനുള്ള സെപ്റ്റിമിയസ് പുരസ്കാരം രണ്ടാം തവണ സ്വന്തമാക്കി മലയാളി താരം ടൊവിനോ തോമസ്. 2025ലെ മികച്ച ഏഷ്യൻ നടനുള്ള അവാർഡ് "നരിവേട്ട" എന്ന ചിത്രത്തിലെ പ്രകടനത്തെ മുൻനിർത്തിയാണ്.
2023ൽ ൽ ഇതേ പുരസ്കാരം ടൊവിനോയ്ക്ക് ലഭിച്ചിരുന്നു. ജൂഡ് ആന്തണി സംവിധാനം ചെയ്ത "2018" എന്ന ചിത്രത്തിലെ പ്രകടനത്തിന് ആയിരുന്നു പരിഗണന. വിജയ് സേതുപതി, ആരം സബ്ബ, മഹ്മൂദ് ബക്രി, മിസ്സാഘ് സാരെ, നിമാ സദ്ര്, വാൻലോപ്പ് റുങ്കുംജാഡ്, ജെറോം കുർനിയ എന്നിവരാണ് ഇത്തവണ ഏഷ്യൻ വിഭാഗത്തിൽ ഈ പുരസ്കാരത്തിനായി മത്സരിച്ചത്. മികച്ച ഏഷ്യൻ നടി - ഇറാനിൽ നിന്നുള്ള മഹ്‌നാസ് അഫ്ഷർ ആണ്. ചിത്രം ഏ ഡേറ്റ് ഇൻ നവംബർ.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ ചിത്രമാണ് നരിവേട്ട യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ ഒരു പോലീസ് കഥാപാത്രമായാണ് ടോവിനോ വേഷമിട്ടത്.
കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് തിരക്കഥ രചിച്ചത്. അടുത്തിടെ റിലീസ് ചെയ്ത "ലോക" എന്ന ഹിറ്റ് ചിത്രത്തിലും ടൊവിനോ പ്രേക്ഷക പ്രശംസ നേടിയിരുന്നു.
"നമ്മുടെ സിനിമയെ ഈ വേദിയില്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു, ജീവിതം തരുന്ന എന്തിനോടും നമ്മള്‍ പൊരുത്തപ്പെട്ടുപോകുമെന്ന് പറയാറുണ്ടല്ലോ. പക്ഷേ ഇതിനോട് ഒരിക്കലുമല്ല, ഓരോ അംഗീകാരവും നേരത്തെ ലഭിച്ചതിനെക്കാൾ പ്രിയപ്പെട്ടതായി തോന്നുന്നു. എന്റെ പ്രിയപ്പെട്ട നരിവേട്ട ടീമിന് ഹൃദയം നിറഞ്ഞ നന്ദി. ഓരോ ദിവസവും മുന്നോട്ട് പോകാന്‍ എന്നെ സഹായിക്കുന്ന എല്ലാവര്‍ക്കും എന്റെ സ്‌നേഹം. ഒരുപാട് സ്‌നേഹം", - ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
മഹ്‌നാസ് അഫ്ഷർ
നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ വര്‍ഷംതോറും നല്‍കിവരുന്ന രാജ്യാന്തര പുരസ്‌കാരമാണ് സെപ്റ്റിമിയസ് അവാര്‍ഡ്‌സ്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക, യൂറോപ്പ് എന്നിങ്ങനെ ഭൂഖണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മികച്ച സിനിമ, നടന്‍, നടി, നിര്‍മാതാവ്, സിനിമാറ്റോഗ്രഫി, തിരക്കഥ, ആനിമേഷന്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലായാണ് പുരസ്‌കാരങ്ങള്‍. അജയ് ദേവ്ഗൺ നായകനായ അമിത് രവീന്ദർനാഥ് ശർമ്മ സംവിധാനം ചെയ്ത 'മൈദാൻ' ആയിരുന്നു 2024 ൽ മികച്ച ഏഷ്യൻ ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത്. മുഹമ്മദ് സീഷാൻ അയ്യൂബ്
2025 സെപ്റ്റംബർ 3, 4 തീയതികളിലായി ആംസ്റ്റർഡാമിൽ വെച്ചാണ് സെപ്റ്റിമിയസ് അവാർഡ് ദാന ചടങ്ങ് നടന്നത്.









0 comments