‘അമ്മ’ തെരഞ്ഞെടുപ്പ്‌; ശ്വേത പ്രസിഡന്റ്‌, കുക്കു ജനറൽ സെക്രട്ടറി

1 shwetha
വെബ് ഡെസ്ക്

Published on Aug 15, 2025, 04:00 PM | 1 min read

കൊച്ചി: മലയാള സിനിമയിലെ നടീ, നടൻമാരുടെ സംഘടനയായ ‘അമ്മ’യുടെ ഭാരവാഹികൾക്കായുള്ള തെരഞ്ഞെടുപ്പുകൾ പൂർത്തിയായി. സംഘടനയുടെ പ്രസിഡന്റായി ശ്വേതാ മേനോനെ തെരഞ്ഞെടുത്തു. ദേവനെയാണ്‌ ശ്വേത പരാജയപ്പെടുത്തിയത്‌.

കുക്കു പരമേശ്വരനാണ്‌ പുതിയ ജനറൽ സെക്രട്ടറി. നടൻ രവീന്ദ്രനെ തോൽപ്പിച്ചാണ് കുക്കു ജനറൽ സെക്രട്ടറി സ്ഥാനത്തേക്കെത്തുന്നത്. ട്രഷററായി ഉണ്ണി ശിവപാലനെയും തെരഞ്ഞെടുത്തു. അനൂപ് ചന്ദ്രനെയാണ് ഉണ്ണി തോൽപ്പിച്ചത്.
298 അംഗങ്ങളാണ് വോട്ട് ചെയ്തത്. ആദ്യമായാണ് സംഘടനയുടെ വനിതാ പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വനിതകൾ തെരഞ്ഞെടുക്കപ്പെടുന്നത്.
ജോയിന്റ് സെക്രട്ടറി, വെെസ് പ്രസിഡന്റ് സ്ഥാനത്തും വനിതകൾ വിജയിച്ചു. അൻസിബ ഹസനെ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുത്തപ്പോൾ ലക്ഷ്മിപ്രിയയെ വെെസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. ജയൻ ചേർത്തലയാണ് മറ്റൊരു വെെസ് പ്രസിഡന്റ്.
ആദ്യമായി ‘അമ്മ’ ഒഫീഷ്യൽ അമ്മയായി എന്ന്‌ തെരഞ്ഞെടുപ്പ്‌ വിജയത്തിന്‌ ശേഷം ശ്വേതാ മേനോൻ പറഞ്ഞു. എക്‌സിക്യൂട്ടീവ്‌ യോഗത്തിൽ ഒരുപാട്‌ തീരുമാനങ്ങളെടുക്കാനുണ്ടെന്നും സംഘടനയിൽ നിന്ന്‌ പോയ ആർക്കുവേണമെങ്കിലും ഇവിടേക്ക്‌ തിരിച്ചുവരാം എന്നും അവർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home