ഷോലെ ഇറങ്ങീട്ട് 50 വർഷം; 20 രൂപ സിനിമാ ടിക്കറ്റ് സൂക്ഷിച്ച് അമിതാഭ് ബച്ചൻ

മുംബൈ : ആഗസ്ത് 15ന് ഷോലെ സിനിമ ഇറങ്ങീട്ട് 50 വർഷം പിന്നിടുകയാണ്. 1975ൽ രാജ്യത്ത് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമയാണ് ഷോലെ. രമേഷ് സിപ്പി സംവിധാനം ചെയ്ത സിനിമയിൽ അമിതാഭ് ബച്ചനും ധർമേന്ദ്രയും പ്രധാന വേഷങ്ങളിലെത്തിയ സിനിയായിരുന്നു ഷോലെ. ഷോലെയാണ് അമിതാഭ് ബച്ചന് കരിയർ ബ്രേക്ക് സമ്മാനിച്ച ചിത്രം. സിനിമയിലെ 'യേ ദോസ്തീ ' എന്ന ഗാനം ഇക്കാലത്തും ഏവരും പാടുന്ന ഏറ്റവും മനോഹരമായ സൗഹൃദഗാനമാണ്. അംജദ് ഖാൻ, സഞ്ജീവ് കുമാർ, ഹേമ മാലിനി, ജയ ബച്ചൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ഷോലെ.

1975ലെ 20രൂപാ സിനിമാ ടിക്കറ്റിന്റെ ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാമണ് അമിതാഭ് ബച്ചൻ.
" ഷോലെ’ ടിക്കറ്റ് .. 20 രൂപ!! വില .. !!!!!?? ഇന്നത്തെ തീയറ്ററുകളിൽ ഈ തുകയ്ക്ക് കൂള്‍ഡ്രിങ്സ് ലഭിക്കുമെന്ന് പറയപ്പെടുന്നു. ഇത് സത്യമോ?? ഒരുപാട് പറയാനുണ്ട് പക്ഷെ പറയുന്നില്ല. സ്‌നേഹത്തോടെ, " എന്ന കുറിപ്പോടെയാണ് തന്റെ ബ്ലോഗിലൂടെ ടിക്കറ്റിന്റെ ചിത്രം ബച്ചൻ പോസ്റ്റു ചെയ്തിരിക്കുന്നത്.









0 comments