ഫിലിം ക്രിട്ടിക്സ് അവാർഡ്: ടൊവിനോ നടൻ, നസ്രിയയും റിമയും നടിമാർ, മികച്ച ചിത്രം ഫെമിനിച്ചി ഫാത്തിമ

tovino
വെബ് ഡെസ്ക്

Published on Apr 15, 2025, 03:05 PM | 3 min read

തിരുവനന്തപുരം : 2024ലെ ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ടൊവിനോ തോമസാണ് മികച്ച നടൻ. അന്വേഷിപ്പിൻ കണ്ടെത്തും, അജയന്റെ രണ്ടാം മോഷണം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് ടൊവിനോയ്ക്ക് പുരസ്കാരം. നസ്രിയ നസീം ( സൂക്ഷ്മദർശിനി), റിമ കല്ലിങ്കൽ (തിയറ്റർ: മിത്ത് ഓഫ് റിയാലിറ്റി) എന്നിവർ മികച്ച നടിമാരായി. ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമയാണ് മികച്ച ചിത്രം. 'അപ്പുറം' സംവിധാനം ചെയ്ത ഇന്ദുലക്ഷ്മിയാണ് മികച്ച സംവിധായിക. സിനിമ രം​ഗത്ത് 40 വർഷം പിന്നിടുന്ന നടൻ ജ​ഗദീഷിന് ക്രിട്ടിക്‌സ് റൂബി ജൂബിലി അവാർഡ് നൽകും.

നടി സീമ, നടൻ ബാബു ആന്റണി, നിർമാതാവ് ജൂബിലി ജോയ് തോമസ്, ഛായാഗ്രാഹകൻ വിപിൻ മോഹൻ, സംഘട്ടന സംവിധായകൻ ത്യാഗരാജൻ മാസ്റ്റർ എന്നിവർക്ക് ചലച്ചിത്ര പ്രതിഭാപുരസ്‌കാരം ലഭിക്കും. ചലച്ചിത്ര രചനാ രംഗത്ത് 50 വർഷം പൂർത്തിയാക്കിയ ചലച്ചിത്ര നിരൂപകനും എഴുത്തുകാരനുമായ വിജയകൃഷ്ണനാണ് ചലച്ചിത്ര രത്നം ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്.


മറ്റ് പുരസ്കാരങ്ങൾ


മികച്ച രണ്ടാമത്തെ ചിത്രം: സൂക്ഷ്മദർശിനി (എം സി ജിതിൻ)

മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകൻ: എം സി ജിതിൻ (ചിത്രം: സൂക്ഷ്മദർശിനി)

മികച്ച സഹനടൻ: 1. സൈജു കുറുപ്പ് (ചിത്രം: ഭരതനാട്യം, ദ തേഡ് മർഡർ, സ്ഥാനാർത്തി ശ്രീക്കുട്ടൻ)

2. അർജുൻ അശോകൻ (ചിത്രം: ആനന്ദ് ശ്രീബാല, എന്ന് സ്വന്തം പുണ്യാളൻ, അൻപോട് കണ്മണി),


മികച്ച സഹനടി : 1. ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ)

2. ചിന്നു ചാന്ദ്‌നി (വിശേഷം)


പ്രത്യേക ജൂറി പുരസ്‌കാരം:


1. ജാഫർ ഇടുക്കി ( ഒരുമ്പെട്ടവൻ, ഖൽബ്, മന്ദാകിനി, ചാട്ടുളി, അം അ:, കുട്ടന്റെ ഷിനിഗാനി, ആനന്ദപുരം ഡയറീസ്, പൊയ്യാമൊഴി)

2. ഹരിലാൽ ( കർത്താവ് ക്രിയ കർമ്മം, പ്രതിമുഖം)

3. പ്രമോദ് വെളിയനാട് (തിയറ്റർ ദ് മിത്ത് ഓഫ് റിയാലിറ്റി, കൊണ്ടൽ)


ബാലതാരം : 1. മാസ്റ്റർ എയ്ഞ്ചലോ ക്രിസ്റ്റിയാനോ ( കലാം സ്റ്റാൻഡേഡ് 5 ബി),

2. ബേബി മെലീസ( കലാം സ്റ്റാൻഡേഡ് 5 ബി)


തിരക്കഥ : ഡോൺ പാലത്തറ, ഷെറിൻ കാതറീൻ (ഫാമിലി)


ഗാനരചയിതാവ് : 1. വാസു അരീക്കോട് (രാമുവിന്റെ മനൈവികൾ)

2. വിശാൽ ജോൺസൺ (പ്രതിമുഖം)


സംഗീത സംവിധാനം : രാജേഷ് വിജയ് (ചിത്രം മങ്കമ്മ)


ഗായകൻ : മധു ബാലകൃഷ്ണൻ (ഗാനം ഓം സ്വസ്തി, ചിത്രം സുഖിനോ ഭവന്തു)


ഗായിക : 1. വൈക്കം വിജയലക്ഷ്മി (ഗാനം അങ്ങു വാനക്കോണില്, ചിത്രം- അജയന്റെ രണ്ടാം മോഷണം)

2. ദേവനന്ദ ഗിരീഷ് (ഗാനം നാട്ടിനിടിയണ ചേകാടി പാടത്തെ, ചിത്രം- സുഖിനോ ഭവന്തു)


ഛായാഗ്രാഹകൻ : ദീപക് ഡി മേനോൻ (കൊണ്ടൽ)

എഡിറ്റർ : കൃഷാന്ത് ( സംഘർഷ ഘടന)

ശബ്ദവിഭാഗം: റസൂൽ പൂക്കുട്ടി, ലിജോ എൻ ജയിംസ്, റോബിൻ കുഞ്ഞുകുട്ടി ( വടക്കൻ)

കലാസംവിധായകൻ : ഗോകുൽ ദാസ് ( അജയന്റെ രണ്ടാം മോഷണം)

മേക്കപ്പ്മാൻ: ഗുർപ്രീത് കൗർ, ഭൂപാലൻ മുരളി ( ബറോസ് ദ് ഗാർഡിയൻ ഓഫ് ട്രെഷർ)

വസ്ത്രാലങ്കാരം : ജ്യോതി മദനാനി സിങ് ( ബറോസ് ദ് ഗാർഡിയൻ ഓഫ് ട്രെഷർ)

ജനപ്രിയ ചിത്രം : അജയന്റെ രണ്ടാം മോഷണം (: ജിതിൻ ലാൽ)

ബാലചിത്രം : 1.കലാം സ്റ്റാൻഡേഡ് 5 ബി ( ലിജു മിത്രൻ മാത്യു),

2. സ്ഥാനാർത്തി ശ്രീക്കുട്ടൻ (വിനേഷ് വിശ്വനാഥ്)


സ്ത്രീകളുടെ ചിത്രം: ഹെർ ( ലിജിൻ ജോസ്)

ദേശീയോദ്ഗ്രഥന ചിത്രം: നജസ് (ശ്രീജിത്ത് പോയിൽക്കാവ്),

പരിസ്ഥിതി ചിത്രം : 1. ആദച്ചായി ( ഡോ ബിനോയ് എസ് റസൽ)

2. ദ് ലൈഫ് ഓഫ് മാൻഗ്രോവ് ( എൻ എൻ ബൈജു)


സാമൂഹികപ്രസക്തിയുള്ള ചിത്രം: 1. പ്രതിമുഖം ( വിഷ്ണുവർധൻ)

2. ജീവൻ (വിനോദ് നാരായണൻ)

3. ഇഴ (സിറാജ് റേസ)


സോദ്ദ്യേശ്യ ചിത്രം: മഷിപ്പച്ചയും കല്ലുപെൻസിലും (എം വേണുകുമാർ), സ്വർഗം ( രജിസ് ആന്റണി)


സംസ്‌കൃതചിത്രം: ഏകാകി ( പ്രസാദ് പാറപ്പുറം), ധർമയോദ്ധാ ( ശ്രുതി സൈമൺ )

അന്യഭാഷാ ചിത്രം: അമരൻ (നിർമ്മാണം രാജ്കമൽ ഇന്റർനാഷനൽ, സംവിധാനം രാജ്കുമാർ പെരിയസാമി)


പ്രത്യേക ജൂറി പുരസ്‌കാരം :


സംവിധാനം: ഷാൻ കേച്ചേരി ( സ്വച്ഛന്ദ മൃത്യു)

അഭിനയം : ഡോ.മനോജ് ഗോവിന്ദൻ ( നജസ്), ആദർശ് സാബു (ശ്വാസം) ,ശ്രീകുമാർ ആർ നായർ ( നായകൻ പൃഥ്വി),സതീഷ് പേരാമ്പ്ര ( പുതിയ നിറം)

തിരക്കഥ : അർച്ചന വാസുദേവ് ( ഹെർ)


മികച്ച നവാഗത പ്രതിഭകൾ


സംവിധാനം : വിഷ്ണു കെ മോഹൻ ( ഇരുനിറം)

അഭിനയം : നേഹ നസ്‌നീൻ (ഖൽബ്)



deshabhimani section

Related News

View More
0 comments
Sort by

Home