ഐഎഫ്എഫ്‌കെ: സിനിമകള്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി നീട്ടി

iffk
വെബ് ഡെസ്ക്

Published on Sep 14, 2025, 05:16 PM | 1 min read

തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പിന് വേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ഡിസംബര്‍ 12 മുതല്‍ 19 വരെ സംഘടിപ്പിക്കുന്ന 30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്‌കെ) വിവിധ വിഭാഗങ്ങളിലേക്ക് പരിഗണിക്കുന്നതിനായി എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി സെപ്തംബര്‍ 17 വരെ നീട്ടി. 2024 സെപ്തംബര്‍ ഒന്നുമുതല്‍ മുതല്‍ 2025 ആ​ഗസ്ത് 31 വരെയുള്ള കാലയളവില്‍ പൂര്‍ത്തീകരിച്ച ചിത്രങ്ങളാണ് എന്‍ട്രികളായി പരിഗണിക്കുക. വിശദമായ നിയമാവലിക്കും എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിനുമായി www.iffk.in സന്ദര്‍ശിക്കാം.




Tags
deshabhimani section

Related News

View More
0 comments
Sort by

Home