വിരാസ് കോളേജിൽ പരിസ്ഥിതിദിനം ആചരിച്ചു

പയ്യന്നൂർ: ലോകപരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി വിളയാങ്കോട് വിരാസ് കോളേജ് എൻസ്എസ്എസ് യൂണിറ്റ് 48 കണ്ണൂർ കണ്ടൽ പ്രോജക്ടിലെ കണ്ടൽവനം ശുചികരിക്കുകയും കണ്ടൽ വിത്തുകൾ ശേഖരിക്കുകയും ചെയ്തു. ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് എം ശ്രീധരൻ ഉദ്ഘാടനം ചെയ്തു.
എൻഎസ്എസ് പ്രോഗ്രാം ഒഫീസർ രജീഷ് ബാല അധ്യക്ഷനായി. വൈൽഡ്ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ പ്രോജക്ട് ഒഫീസർ ഡോ. സനൽ സി വിശ്വനാഥ് കണ്ടൽവനങ്ങളെപ്പറ്റി ക്ലാസ്സെടുത്തു. എൻ വി വിമൽ ലക്ഷമണൻ, എ ഭരത് കുമാർ, സി വിനീത, വളണ്ടിയർ സെക്രട്ടറി റിധ ആയിഷ എന്നിവർ സംസാരിച്ചു. വി പി അഭിരാമി സ്വാഗതവും, എം പി സഫ മറിയം നന്ദിയും പറഞ്ഞു.









0 comments