സംയോജിത കൃഷിയിലൂടെ നല്ലഭക്ഷണ 
വിപണി ഒരുക്കി ഓണച്ചന്ത

സംയോജിതകൃഷി ജില്ലാതല ഓണച്ചന്ത മോറാഴയിൽ ജില്ലാ സംഘാടക സമിതി ചെയർമാൻ  എം പ്രകാശൻ ഉദ്‌ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Sep 04, 2025, 03:00 AM | 1 min read

മോറാഴ നല്ല കൃഷി, നല്ല ഭക്ഷണം, നല്ല ആരോഗ്യം ലക്ഷ്യത്തോടെ നടത്തിയ സംയോജിത കൃഷിയുടെ ഓണച്ചന്ത തുടങ്ങി. ജനകീയ ഇടപെടലിലൂടെ ഓണത്തിന് നല്ലഭക്ഷണ വിപണി ഒരുക്കാൻ ജില്ലയിലെ വിവിധ ഏരിയകളിലാണ്‌ ജില്ലാ സംഘാടക സമിതി സംയോജിത കൃഷി നടത്തിയത്‌. ജില്ലാതല ഉദ്ഘാടനം മോറാഴ സി എച്ച്‌ നഗറിൽ ജില്ലാ സംഘാടക സമിതി ചെയർമാൻ എം പ്രകാശൻ നിർവഹിച്ചു. ആന്തൂർ നഗരസഭാ ചെയർമാൻ പി മുകുന്ദൻ അധ്യക്ഷനായി. സിപിഐ എം തളിപ്പറന്പ്‌ ഏരിയാ സെക്രട്ടറി കെ സന്തോഷ്, ജില്ലാ കമ്മിറ്റിയംഗം പി കെ ശ്യാമള, കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ്‌ കെ ദാമോദരൻ, ടി ഒ വിനോദ്കുമാർ, പുല്ലായിക്കൊടി ചന്ദ്രൻ, ടി ബാലകൃഷ്ണൻ, എം വി ജനാർദനൻ, ഒ സി പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു. വിവിധ ഏരിയകളിലെ മികച്ച കർഷകരായ യു ഭാസ്കരൻ (മാടായി), ശ്രീധരൻ (തലശേരി), കെ ദിനേശൻ (മട്ടന്നൂർ), എൻ എം അജയൻ (പെരിങ്ങോം), സി വി സുമജൻ (പിണാറായി), ശ്രീകുമാർ (എടക്കാട്), കെ വി സിമി (തളിപ്പറമ്പ്‌), കോട്ടായി ജനാർദനൻ (കൂത്തുപറമ്പ്), കെ ലക്ഷ്മണൻ (മയ്യിൽ) എന്നീ കർഷകരെയും ആന്തൂർ നഗരസഭയിലെ മികച്ച കൃഷിക്കുട്ടങ്ങളായ പണ്ണേരി കൃഷി വികസന ഗ്രൂപ്പ് 1, പണ്ണേരി കൃഷി വികസന ഗ്രൂപ്പ് 2, വെള്ളിക്കീൽ തൊഴിലുറപ്പ് സേന എന്നിവരെ ആദരിച്ചു. ജില്ലാ സംഘാടകസമിതി കൺവീനർ രാമകൃഷ്ണൻ മാവില സ്വാഗതവും ഇ കെ വിനോദൻ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home