വികസനക്കതിര‍ൂർ

കതിരൂർ കുടംബാരോഗ്യ കേന്ദ്രം

കതിരൂർ കുടംബാരോഗ്യ കേന്ദ്രം

avatar
ബബിഷ ബാബു

Published on Aug 25, 2025, 02:00 AM | 2 min read

കതിരൂർ ​

സംസ്ഥാനത്ത്‌ ആദ്യമായി വനിതകൾക്ക്‌ ഫിറ്റ്നസ് സെന്റർ, വിളർച്ചമുക്ത പഞ്ചായത്ത്‌ പദ്ധതി, ‘ഉറവ’ ജലസംരക്ഷണ പദ്ധതി, ശുചിത്വപരിപാലനം എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങളിലൂടെ മാതൃകയാവുകയാണ്‌ കതിരൂർ പഞ്ചായത്ത്. ട്രാൻസ്ജെൻഡർ വ്യക്തിക്ക്‌ വീട് നിർമിച്ചുനൽകിയത്‌ വലിയ ഇടപെടലായിരുന്നു. കുടുംബാരോഗ്യകേന്ദ്രം പ്രവർത്തനത്തിന്‌ ദേശീയതലത്തിൽ അവാർഡുകൾ കരസ്ഥമാക്കി. പഞ്ചായത്തിന്റെ ‘ഉറവ’ ജലസംരക്ഷണ പ്രവർത്തനമാണ്‌ ‘നീരുറവ’ എന്ന സംസ്ഥാന പദ്ധതിയിലേക്ക് വഴിതുറന്നത്‌. ലൈഫ് ഭവനപദ്ധതി പ്രകാരം വീട് ഒരുക്കിയും ഭവന പുനരുദ്ധാരണത്തിലൂടെ സഹായം നൽകിയും മരുന്ന്‌, ഭക്ഷ്യക്കിറ്റ്‌ എന്നിവ വിതരണംചെയ്തും അതിദാരിദ്ര്യമുക്ത കതിരൂർ എന്ന ലക്ഷ്യവും പഞ്ചായത്ത്‌ കൈവരിച്ചു. ശിശു സൗഹൃദഗ്രാമം കൂടിയാണ്‌ കതിരൂർ. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർക്ക് 80 ലക്ഷം രൂപയുടെ പദ്ധതികളും നടപ്പാക്കി. ചിത്രകലയെ ജനകീയമാക്കാൻ ആവിഷ്‌കരിച്ച ചിത്രഗ്രാമം പദ്ധതിയും വേറിട്ടതായി. ലൈഫ് ഭവന പദ്ധതിയിലൂടെ അഞ്ചുവർഷംകൊണ്ട്‌ നൂറിലധികം വീടുകളാണ്‌ നിർമിച്ചുനൽകിയത്‌. വീടുപണിയാൻ അഞ്ചുപേർക്ക്‌ പഞ്ചായത്ത് സൗജന്യമായി സ്ഥലവും നൽകി. ​ മാലിന്യമുക്ത ഗ്രാമം ​സുസ്ഥിരവികസന മാതൃകയൊരുക്കിയാണ്‌ മാലിന്യമുക്ത കതിരൂരിനായുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്തത്‌. ജൈവമാലിന്യ പരിപാലനത്തിനായി റിങ്‌ കമ്പോസ്റ്റ് ബയോ ബിന്നുകൾ സ്ഥാപിച്ചു. ജില്ലയിലെ ഏറ്റവും മികച്ച ഹരിതകർമ സേനയ്ക്കുള്ള അംഗീകാരവും പഞ്ചായത്ത്‌ നേടി. ​ ആരോഗ്യ 
പരിപാലനത്തിലും 
മുന്നേറ്റം ​ആരോഗ്യ പരിപാലനത്തിലും മാതൃകാ പഞ്ചായത്തായി. ആർദ്രകേരളം ഉൾപ്പെടെ ദേശീയ, സംസ്ഥാനതല പുരസ്‌കാരങ്ങളുടെ അംഗീകാരപ്പെരുമയിലാണ്‌ കതിരൂർ കുടുംബാരോഗ്യകേന്ദ്രം. കിടപ്പുരോഗികൾക്ക്‌ സാന്ത്വനപരിചരണത്തിനായി 55 ലക്ഷം രൂപയും മരുന്നുവാങ്ങാൻ 28 ലക്ഷം രൂപയും വൃക്ക രോഗികൾക്ക് ധനസഹായമായി 4.4 ലക്ഷം രൂപയും ചെലവഴിച്ചു. ​ ഗ്ലോബൽ ഗ്രാമസഭ ​ലോകത്തിന്റെ നാനാ കോണിലുള്ള കതിരൂർ സ്വദേശികൾക്ക് പഞ്ചായത്തിന്റെ വികസന പദ്ധതികളിൽ നിർദേശം നൽകാനായി ഗ്ലോബൽ ഗ്രാമസഭ നടത്തിവരുന്നു. സ്ത്രീ സൗഹൃദ ഗ്രാമമായ കതിരൂർ ‘പെൺകതിർ’ എന്ന പേരിൽ ബൃഹത്തായ പ്രവർത്തനങ്ങളാണ് നടപ്പാക്കിയത്. കളരി, കരാട്ടെ, കബഡി, യോഗ, വിമൺ ഫിറ്റ്നസ് സെന്റർ തുടങ്ങി നിരവധി പദ്ധതികൾ സ്ത്രീകളുടെ ശാരീരിക മാനസിക കരുത്തു വർധിപ്പിക്കാൻ ആവിഷ്കരിച്ചു. രണ്ട് വയോജന വിശ്രമകേന്ദ്രങ്ങളാണ്‌ പഞ്ചായത്തിലുള്ളത്‌. വയോജനങ്ങളുടെ മാനസികോല്ലാസത്തിനായി കുണ്ടുചിറ വിശ്രമകേന്ദ്രത്തിൽ വയോലിറ്റിൽ തിയറ്റർ സ്ഥാപിച്ചു.


വികസനം ഒറ്റനോട്ടത്തിൽ

കാർഷിക മേഖലയിൽ ഒരുകോടി 75ലക്ഷം 
 രൂപയുടെ പദ്ധതി സംസ്ഥാനത്ത്‌ ആദ്യമായി പഞ്ചായത്തിന് കീഴിൽ 
 കബഡി അക്കാദമി കതിരൂർ ബഡ്സ് സ്കൂളിന് ഒരുകോടി രൂപ 
 ചെലവിൽ കെട്ടിടം ലൈഫ്‌ ഭവന പദ്ധതിയിൽ നൂറിലേറെ വീടുകൾ അതിദാരിദ്ര്യമുക്ത പഞ്ചായത്ത്‌ മാലിന്യമുക്ത ഗ്രാമമായി കതിരൂർ ചിത്രകലയെ ജനകീയമാക്കാൻ ചിത്രഗ്രാമം 
 പദ്ധതി ജലസംരക്ഷണത്തിന്‌ ‘നീരുറവ’ പദ്ധതി വനിതകൾക്ക്‌ ഫിറ്റ്‌നസ്‌ സെന്റർ ഭരണമികവിന്‌ ദേശീയ–സംസ്ഥാന അവാർഡുകൾ കിടപ്പുരോഗികൾക്കും വൃക്കരോഗികൾക്കും 
 സാന്ത്വനപരിചരണം


ലക്ഷ്യം സുസ്ഥിര വികസനം

മാതൃകാ പദ്ധതികൾ നടപ്പാക്കി വികസന പ്രവർത്തനങ്ങൾക്ക് തുടർച്ചയും സുസ്ഥിരതയും ഉറപ്പാക്കുകയെന്നതാണ്‌ കഴിഞ്ഞ അഞ്ചുവർഷമായി പഞ്ചായത്ത്‌ നടത്തിയ ഇടപെടലുകളിൽ പ്രധാനം. ഏറ്റവും മികച്ച മാലിന്യ സംസ്‌കരണ സംവിധാനം ഒരുക്കാൻ കഴിഞ്ഞു. സംസ്ഥാനത്തിന് മാതൃകയാവുംവിധം ഒട്ടേറെ നൂതന പദ്ധതികൾ ആവിഷ്കരിക്കാനും സാധിച്ചു. ജില്ലയിലെ ഏറ്റവും മികച്ച പഞ്ചായത്തായി രണ്ടുതവണ തെരഞ്ഞെടുക്കപ്പെടുകയും സംസ്ഥാന തലത്തിലുൾപ്പെടെ അവാർഡുകൾ കരസ്ഥമാക്കുകയുംചെയ്തത് ഈ കാലയളവിലാണ്. പി പി സനിൽ കതിരൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌


എല്ലാ മേഖലകളിലും ശ്രദ്ധ ​‘

ബാലസൗഹൃദത്തിൽ ഊന്നിക്കൊണ്ടുള്ള പദ്ധതികൾ ആസൂത്രണംചെയ്തു. വയോജനങ്ങൾക്കും ഭിന്നശേഷി വിഭാഗങ്ങൾക്കും മാനസിക സാമൂഹിക ഉല്ലാസം ലഭ്യമാക്കുന്നതിന് ശ്രദ്ധ നൽകുന്നു. പഞ്ചായത്ത് ഓഫീസ് ജനസൗഹൃദമാക്കി. കലാ-കായിക മേഖലയിലുള്ളവർക്ക് അവരുടെ കഴിവുകൾ വളർത്തുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി. സമസ്തമേഖലകളിലും വികസനം എത്തുന്നുവെന്ന് ഉറപ്പാക്കുന്നുണ്ട്‌. സനില പി രാജ് കതിരൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്



deshabhimani section

Related News

View More
0 comments
Sort by

Home