എലിവേറ്റഡ് വാക്ക് വേ യാഥാർഥ്യത്തിലേക്ക്‌

അകലെയല്ല ആകാശനടത്തം

തലശേരി കടൽപ്പാലം എലിവേറ്റഡ്‌ വാക്‌വേയുടെ രൂപരേഖ
avatar
സ്വന്തം ലേഖകൻ

Published on May 17, 2025, 02:30 AM | 1 min read

തലശേരി

കിഫ്ബി സഹായത്തോടെ നടപ്പാക്കുന്ന തലശേരി കടൽപ്പാലം എലിവേറ്റഡ് വാക്ക് വേയുടെയും സൈറ്റ് ബ്യൂട്ടിഫിക്കേഷന്റെയും പ്രവൃത്തി ഈ മാസം അവസാനം ടെൻഡർ ചെയ്യും. സ്പീക്കർ എ എൻ ഷംസീറിന്റെ അധ്യക്ഷതയിൽചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനം. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ (കെഐഐഡിസി) മുഖേന ഇ പി സി മോഡലിലാണ് പ്രോജക്ട് നടപ്പാക്കുക. കടൽപ്പാലവുമായി ബന്ധിപ്പിക്കുന്ന രാജ്യത്തെ ആദ്യ എലിവേറ്റഡ് വാക്ക് വേയാകും തലശേരിയിലേത്‌. കടൽപ്പാലം മുതൽ ജവഹർഘട്ട് വരെയുള്ള സൈറ്റ് ബ്യൂട്ടിഫിക്കേഷനും ഇതൊടൊപ്പം നടക്കും. ഇരു പ്രവൃത്തികളും പൂർത്തിയാകുന്നതോടെ കൂടുതൽ സന്ദർശകരെ തലശേരിയിലേക്ക്‌ ആകർഷിക്കാനാകും. സ്‌പീക്കറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ കിഫ്ബി സീനിയർ ജനറൽ മാനേജർ പി ഷൈല, കെഐഐഡിസി ജനറൽ മാനേജർ ശോഭ, ചീഫ് എൻജിനിയർ പ്രകാശ് ഇടിക്കുള, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി മനോഹരൻ നായർ, എം കുഞ്ഞുമോൻ, എസ്‌ കെ അർജുൻ എന്നിവാർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home