സഹകരണ മേഖലയെ കോർപ്പറേറ്റുകൾക്ക്‌ വിട്ടുനൽകരുത്‌: കെസിഇയു

കേരളാ കോ–ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ ജില്ലാ സമ്മേളനം സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം എം വി ജയരാജൻ ഉദ്ഘാടനംചെയ്യുന്നു

കേരളാ കോ–ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ ജില്ലാ സമ്മേളനം സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം എം വി ജയരാജൻ ഉദ്ഘാടനംചെയ്യുന്നു

avatar
സ്വന്തം ലേഖിക

Published on Aug 25, 2025, 02:45 AM | 1 min read

കണ്ണൂർ

പുതിയ സഹകരണനയത്തിലൂടെ സഹകരണ മേഖലയെ കോർപ്പറേറ്റുകളുടെ കൈകളിലെത്തിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം അവസാനിപ്പിക്കണമെന്ന് കേരള കോ- –ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ (സിഐടിയു) ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. ആനത്തലവട്ടം ആനന്ദൻ നഗറിൽ (റബ്കോ ഓഡിറ്റോറിയം) സമ്മേളനം സിഐടിയു സംസ്ഥാനകമ്മിറ്റിയംഗം എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ വി വിനോദ് അധ്യക്ഷനായി. കെ വി പ്രജീഷ് പ്രവർത്തനറിപ്പോർട്ടും സംസ്ഥാന ട്രഷറർ പി എസ് ജയചന്ദ്രൻ സംഘടനാറിപ്പോർട്ടും അവതരിപ്പിച്ചു. അനൂപ്‌ ചന്ദ്രൻ രക്തസാക്ഷി പ്രമേയവും ഇ രവിചന്ദ്രൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. പി മുകേഷ്‌ (രജിസ്‌ട്രഷൻ), വി വിനോദ്‌ (പ്രസീഡിയം), കെ ദീപ (മിനുട്‌സ്‌), എം സുനിൽകുമാർ (പ്രമേയം), കെ സത്യൻ (ക്രഡൻഷ്യൽ) എന്നിവർ കൺവീനറായി സമ്മേളന നടപടികൾ നിയന്ത്രിച്ചു. സിഐടിയു ജില്ലാ ജനറൽസെക്രട്ടറി കെ മനോഹരൻ, ജില്ലാ വൈസ് പ്രസിഡന്റ് എസ് ടി ജയ്സൺ, കെസിഇയു സംസ്ഥാന ജനറൽ സെക്രട്ടറി എൻ കെ രാമചന്ദ്രൻ, സി ഡി വാസുദേവൻ, എം കെ ശശി, കെ വി ഭാസ്കരൻ, കെ സുജയ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ എം എം മനോഹരൻ സ്വാഗതവും പി മുകേഷ് നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: എം സുനില്‍കുമാര്‍(പ്രസിഡന്റ്‌), പി സീന, പി സുരേഷ് ബാബു, ടി ദേവാനന്ദന്‍, ആര്‍ വി രാമകൃഷ്ണന്‍, പി കെ ശജീഷ് കുമാര്‍, സി സജീവന്‍, പി രാമചന്ദ്രന്‍, എം വി സുരേഷ്, സി എച്ച് പ്രമോദ്, സി കിഷോര്‍ (വൈസ് പ്രസിഡന്റ്), കെ വി പ്രജീഷ് (സെക്രട്ടറി), കെ സത്യന്‍, അനൂപ് ചന്ദ്രന്‍, രവി ചന്ദ്രന്‍, പി മുകേഷ്, പി പ്രീത, ഇ പ്രമോദ്, പി സുനില്‍കുമാര്‍, കെ പ്രദീപന്‍, സി പ്രണിത, പി കെ ബിജോയ് (ജോ. സെക്രട്ടറി). എം അനില്‍കുമാര്‍ (ട്രഷറര്‍).



deshabhimani section

Related News

View More
0 comments
Sort by

Home