ആരോഗ്യമേഖലയെ അപകീർത്തിപ്പെടുത്താനുള്ള സംഘടിതനീക്കം ചെറുക്കണം: കെജിഎൻഎ

കൂത്തുപറമ്പ്
ലോകത്തിന് മാതൃകയായ കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയെ അപകീർത്തിപ്പെടുത്താനുള്ള സംഘടിത നീക്കത്തെ ചെറുത്ത് തോൽപ്പിക്കണമെന്നും മേഖലയെ കൂടുതൽ ശക്തിപ്പെടുത്താനുള്ള നടപടികൾ ഉണ്ടാകണമെന്നും കേരള ഗവ. നഴ്സസ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കൂത്തുപറമ്പ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന കൗൺസിൽ സമ്മേളനം സംസ്ഥാന സെക്രട്ടറി ടി ടി ഖമറുസമാൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് പി ആർ സീന അധ്യക്ഷയായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി വി ദീപ, സനീഷ് ടി തോമസ്, ജില്ലാ ജോ. സെക്രട്ടറി പി പ്രീത, കെ വി സീന എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ വി പുഷ്പജ പ്രവർത്തന റിപ്പോർട്ടും ട്രഷറർ വി പി സാജൻ കണക്കും എൻ രതീഷ് പ്രമേയവും അവതരിപ്പിച്ചു. ബുധൻ രാവിലെ 9.30ന് സിറ്റി ഓഡിറ്റോറിയത്തിൽ ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ സമ്മേളനം ഉദ്ഘാടനംചെയ്യും. യാത്രയയപ്പ് സമ്മേളനം കെ കെ ശൈലജ എംഎൽഎയും പ്രതിനിധി സമ്മേളനം കെജിഎൻഎ സംസ്ഥാന സെക്രട്ടറി എൽ ദീപയും ഉദ്ഘാടനംചെയ്യും. വൈകിട്ട് നഴ്സുമാർ അണിനിരക്കുന്ന പ്രകടനം. തുടർന്ന് മാറോളിഘട്ട് ടൗൺ സ്ക്വയറിൽ പൊതുസമ്മേളനം എം വി ജയരാജൻ ഉദ്ഘാടനംചെയ്യും. പി ആർ സീന പ്രസിഡന്റ്, സനീഷ് ടി തോമസ് സെക്രട്ടറി കെജിഎൻഎ ജില്ലാ സമ്മേളനം പ്രസിഡന്റായി പി ആർ സീനയെയും സെക്രട്ടറിയായി സനീഷ് ടി തോമസിനെയും തെരഞ്ഞെടുത്തു. വി പി സാജനാണ് ട്രഷറർ. മറ്റ് ഭാരവാഹികൾ: എ എൻ രതീഷ്, കെ വി സീന (വൈസ് പ്രസിഡന്റ്), പി പ്രീത, എസ് ദീപു(ജോ സെക്രട്ടറി).









0 comments