എ എൻ ആമിനയുടെ വീട് എം എ ബേബി സന്ദർശിച്ചു

സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, എസ് രാമചന്ദ്രൻപിള്ള എന്നിവർ എ എൻ ആമിനയുടെ വീട്ടിലെത്തിയപ്പോൾ
തലശേരി
മാടപ്പീടിക സാറാസിൽ അന്തരിച്ച എ എൻ ആമിനയുടെ വീട് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മുതിർന്ന നേതാവ് എസ് രാമചന്ദ്രൻ പിള്ള എന്നിവർ സന്ദർശിച്ചു. സ്‌പീക്കർ എ എൻ ഷംസീറിന്റെ സഹോദരി എ എൻ ആമിന കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. സ്‌പീക്കറെയും കുടുംബാംഗങ്ങളെയും നേതാക്കൾ ആശ്വസിപ്പിച്ചു. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, കെ കെ ശൈലജ, കെ രാധാകൃഷ്‌ണൻ എംപി, കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ്, വി ശിവദാസൻ എംപി, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എംഎൽഎ, ദേശാഭിമാനി റസിഡന്റ് എഡിറ്റർ എം സ്വരാജ്, മുൻ പുതുച്ചേരി മന്ത്രി ഇ വത്സരാജ് ,വനിതാകമീഷൻ ചെയർപേഴ്‌സൺ പി സതീദേവി, ഇ കെ വിജയൻ എംഎൽഎ, കുഞ്ഞഹമ്മദ്‌കുട്ടി എംഎൽഎ എന്നിവരും കുടുംബത്തെ സന്ദർശിച്ചു.









0 comments