അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റ് ജില്ലാമത്സരം നാളെ

കണ്ണൂർ
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റ് ജില്ലാതലമത്സരം ഞായർ രാവിലെ 9.30ന് മുണ്ടേരി ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. മുൻ എംപി കെ കെ രാഗേഷ് ഉദ്‌ഘാടനം ചെയ്യും. എഴുത്തുകാരൻ പി വി ഷാജികുമാർ മുഖ്യാതിഥിയാകും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരി അധ്യക്ഷയാകും. സബ്‌ജില്ലാ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയവരാണ് ജില്ലാമത്സരത്തിൽ പങ്കെടുക്കുന്നത്. ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് പ്രസംഗമത്സരവും ഉണ്ടാകും. ടാലന്റ് ഫെസ്‌റ്റിന്റെ ഭാഗമായി ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ശാസ്‌ത്ര പാർലമെന്റ് നടക്കും. ‘ശാസ്‌ത്രം കെട്ടുകഥയല്ല’ വിഷയത്തിൽ ശാസ്‌ത്ര എഴുത്തുകാരൻ ജീവൻ ജോബ് തോമസ്, ‘ആൽഫകളുടെ ഡ്രീം സ്‌പേസ്’ വിഷയത്തിൽ കുസാറ്റ് ബഹിരാകാശ ശാസ്‌ത്ര ഗവേഷകൻ ടി എം മനോഷ് , ‘ബുദ്ധിയുടെ നിർമാണം അഥവ എഐ അപാരത’വിഷയത്തിൽ വിനീത് കെ കോലാരത്ത് എന്നിവർ പ്രബന്ധം അവതരിപ്പിക്കും. ഡോ. സപ്‌ന ജേക്കബ് മോഡറേറ്ററാകും. ടാലന്റ് ഫെസ്‌റ്റിലും ശാസ്‌ത്രപാർലമെന്റിലും പങ്കെടുക്കാൻ മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെത്തുന്ന വിദ്യാർഥികൾക്കായി ‘സെൽഫി വിത്ത് മുണ്ടേരിച്ചന്തം’ സെൽഫി മത്സരവും സംഘടിപ്പിക്കുന്നുണ്ട്. അന്താരാഷ്‌ട്ര നിലവാരത്തിലേക്കുയർന്ന മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന്റെ മികവ് അടയാളപ്പെടുത്തുന്ന സെൽഫികളാണ് അയക്കേണ്ടത്. മികച്ച മൂന്ന് സെൽഫികൾക്ക് സമ്മാനം ലഭിക്കും.









0 comments