തലശേരി ഗുണ്ടർട്ട് കോളേജ് ഉദ്‌ഘാടനം 28ന്

തലശേരി
തലശേരി എഡ്യുക്കേഷണൽ ആൻഡ് കൾച്ചറൽ സൊസൈറ്റിയുടെ കീഴിലുള്ള ഹെർമൻ ഗുണ്ടർട്ട് കോളേജ് ഓഫ് അഡ്വാൻസ്‌ഡ് സ്‌റ്റഡീസ് 28ന് രാവിലെ 10ന് സ്‌പീക്കർ എ എൻ ഷംസീർ ഉദ്‌ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സെൽവൻ മേലൂർ വരച്ച ഗുണ്ടർട്ടിന്റെ ഛായാചിത്രവും ചടങ്ങിൽ അനാഛാദനം ചെയ്യും. കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്‌ത കോളേജിൽ ഏഴ് ബിരുദ കോഴ്‌സുകളാണുള്ളത്. ബികോം (കോ–ഓപ്പറേഷൻ), ബികോം (ലോജിസ്‌റ്റിക്‌സ്), ബിഎസ്‌സി കംപ്യൂട്ടർ സയൻസ്(എഐ ആന്റ് മെഷീൻ ലേണിങ്ങ്), ബിബിഎ (ട്രാവൽ ആന്റ് ടൂറിസം), ബിഎ ഇംഗ്ലീഷ്, ബിഎ ഹിസ്‌റ്ററി കോഴ്‌സുകളാണ് ഇതിനകം ആരംഭിച്ചത്. ബിസിഎ പ്രോഗ്രാം എഐസിടിഇ അനുമതിയോടെ അടുത്ത അധ്യയനവർഷം ആരംഭിക്കും. ക്രൈസ്‌റ്റ് കോളേജ് ക്യാന്പസിൽ കോളേജ് പ്രവർത്തനം ആരംഭിച്ചിട്ട് രണ്ട് മാസം കഴിഞ്ഞെങ്കിലും ഒൗപചാരികമായ ഉദ്‌ഘാടനം ഇതേവരെ നടന്നിരുന്നില്ല. യുജിസിയും സർവകലാശാലയും അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ച് മികവുറ്റ അധ്യാപകരുടെ ശിക്ഷണത്തിലാണ് അധ്യയനം. വാർത്താസമ്മേളനത്തിൽ തലശേരി എഡ്യുക്കേഷണൽ ആൻഡ് കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് അഡ്വ. വി കെ പ്രഭാകരൻ, സെക്രട്ടറി പി എം പ്രഭാകരൻ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ ബാലൻ, ഭരണസമിതി അംഗം സി അശോക്‌കുമാർ, അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ വി ബാബു എന്നിവർ പങ്കെടുത്തു.









0 comments