3 മക്കളെയുംകൂട്ടി ആത്മഹത്യചെയ്യാനെത്തി; പൊലീസ് രക്ഷപ്പെടുത്തി

സ്വന്തം ലേഖകൻ
Published on Sep 10, 2025, 02:30 AM | 1 min read
കാസർകോട്
ഇസ്രയേലിലുള്ള ഭാര്യക്ക് വീഡിയോകോൾ ചെയ്‌ത്, ആത്മഹത്യചെയ്യുകയാണെന്നറിയിച്ചശേഷം മൂന്ന് മക്കൾക്കൊപ്പം കടലിൽചാടി ആത്മഹത്യ ചെയ്യാനെത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തി ബേക്കൽ പൊലീസ്. കണ്ണൂർ കുടിയാന്മല സ്വദേശിയായ ആരോഗ്യവകുപ്പ് ജീവനക്കാരനാണ് 11ഉം 9ഉം വയസുള്ള ആൺകുട്ടികളെയും ആറുവയസുള്ള പെൺകുട്ടിയെയുംകൂട്ടി ബേക്കൽകോട്ടയിലെത്തിയത്. ആത്മഹത്യാസന്ദേശം ലഭിച്ചയുടൻ ഇസ്രയേലിൽനിന്ന് ഭാര്യ കുടിയാന്മല പൊലീസിനെ വിളിച്ചറിയിച്ചു. മൊബൈൽ ലൊക്കേഷൻ എടുത്ത കുടിയാന്മല പൊലീസ്, ഇവർ ബേക്കൽ കോട്ട ഭാഗത്തുള്ളതായി കണ്ടെത്തി. ഉടൻ ബേക്കൽ പൊലീസിൽ അറിയിച്ചു. ഇൻസ്പെക്‌ടർ എം വി ശ്രീ ദാസിന്റെ നിർദേശപ്രകാരം ടൂറിസം പൊലീസ് എഎസ്ഐ എ എം സുനിൽകുമാർ ബേക്കൽ കോട്ടയിലെത്തി തിരച്ചിൽ നടത്തി. ഉദ്യോഗസ്ഥനെയും മൂന്ന് മക്കളെയും റെഡ്മൂൺ ബീച്ചിൽ കണ്ടെത്തി. ബേക്കൽ സ്‌റ്റേഷനിലെ പൊലീസുകാരായ വിജേഷ്, റെജിൻ എന്നിവരും തിരച്ചിലിനുണ്ടായി. കുടിയാന്മല പൊലീസ് ബേക്കലിൽ എത്തി ഇവരെ കൂട്ടിക്കൊണ്ടുപോയി.









0 comments