മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്
കുടിശ്ശിക നിവാരണം: വാഹനപ്രചാരണ യാത്ര തുടങ്ങി

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിൽ നടത്തുന്ന കുടിശ്ശിക നിവാരണ ക്യാമ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വാഹനപ്രചാരണയാത്ര ക്ഷേമനിധി ബോർഡ് അംഗം എ വി സുരേഷ് ഫ്ളാഗ് ഓഫ് ചെയ്യുന്നു
കണ്ണൂര്‍
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിൽ ഒക്ടോബർ മൂന്നുമുതൽ 31വരെ നടക്കുന്ന കുടിശ്ശിക നിവാരണ ക്യാമ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വാഹനപ്രചാരണയാത്രയ്ക്ക് തുടക്കമായി. ക്ഷേമനിധി ബോർഡ് അംഗം എ വി സുരേഷ് ഫ്ലാഗ് ഓഫ് ചെയ്തു. താവം ബാലകൃഷ്ണൻ അധ്യക്ഷനായി. യു വി രാമചന്ദ്രൻ, എ പ്രേമരാജൻ , രാജകുമാര്‍ കരുവാരത്ത് ,കെ പി ഗുരുദാസൻ, സുരേന്ദ്രൻ, കെ പി രമേശൻ, രഘു എന്‍ മേനോൻ എന്നിവർ സംസാരിച്ചു. ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ എം മനോഹരൻ സ്വാഗതം പറഞ്ഞു. വ്യാഴാഴ്ച ഇരിട്ടിയിൽനിന്നാരംഭിച്ച് കണ്ണൂരിൽ സമാപിക്കും.









0 comments