സഹനസൂര്യന്റെ ഓർമയിൽ സ്മൃതിസദസ്

പാനൂരിൽ രക്തസാക്ഷി പുതുക്കുടി പുഷ്പൻ സ്മൃതിസദസ് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എൻ എൻ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു

പാനൂരിൽ രക്തസാക്ഷി പുതുക്കുടി പുഷ്പൻ സ്മൃതിസദസ് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എൻ എൻ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 26, 2025, 02:00 AM | 1 min read

പാനൂർ

സഹനത്തിന്റെ മഹാസാഗരം താണ്ടിയ കൂത്തുപറമ്പ്‌ സമരപോരാളി പുതുക്കുടി പുഷ്പന്റെ ഒന്നാം രക്തസാക്ഷിത്വ വാർഷിക ദിനാചരണത്തോടനുബന്ധിച്ച്‌ പാനൂരിൽ സ്മൃതിസദസ് സംഘടിപ്പിച്ചു. ബസ്‌സ്റ്റാൻഡിൽ സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം എൻ എൻ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. കെ കെ രാജീവൻ പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കെ കെ സുധീർ കുമാർ അധ്യക്ഷനായി. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ് അഫ്സൽ, കെ അനുശ്രീ, കിരൺ കരുണാകരൻ, കെ ഇ കുഞ്ഞബ്ദുള്ള, എം പി ബൈജു, എൻ അനൂപ്, എ രാഘവൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home