ഖത്തറിനെതിരെ ഇസ്രയേല്‍ ആക്രമണം

എൽഡിഎഫ്‌ പ്രതിഷേധ സദസ്‌ 
23ന്‌ തളിപ്പറന്പിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 21, 2025, 02:30 AM | 1 min read

കണ്ണൂര്‍

ഖത്തറിനെതിരെ ഇസ്രയേല്‍ നടത്തിയ ഏകപക്ഷീയ ആക്രമണത്തില്‍ പ്രതിഷേധിച്ച് എൽഡിഎഫ്‌ ചൊവ്വാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ തളിപ്പറമ്പ്‌ ടൗണ്‍ സ്ക്വയറില്‍ പ്രതിഷേധ സദസ്‌ നടത്തും. ലോകമാകെ യുദ്ധസാഹചര്യമുണ്ടാക്കാനുള്ള സാമ്രാജ്യത്വ നിലപാടിനെതിരെയും മൗനം അവലംബിക്കുന്ന കേന്ദ്രസർക്കാർ സമീപനത്തിനെതിരെയുമുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ്‌ പ്രതിഷേധ സദസ്‌ സംഘടിപ്പിക്കാൻ എൽഡിഎഫ്‌ ജില്ലാകമ്മിറ്റി തീരുമാനിച്ചത്‌. ഇസ്രയേല്‍ ആക്രമണങ്ങള്‍ മനുഷ്യരാശിക്ക്‌ ഭീഷണിയാണ്. ഗാസയില്‍ മൃഗീയ മനുഷ്യക്കുരുതിയാണ് നടക്കുന്നത്. ഐക്യരാഷ്ട്രസഭയടക്കം ആവശ്യപ്പെട്ടിട്ടും യുദ്ധം അവസാനിപ്പിക്കാതെ മറ്റു രാജ്യങ്ങള്‍ക്കെതിരെയും ഇസ്രയേൽ തിരിയുകയാണ്. അടുത്തിടെ അവരാക്രമിക്കുന്ന ഏഴാമത്തെ രാഷ്ട്രമാണ് ഖത്തര്‍. ലോകമാകെ ആവശ്യപ്പെട്ടിട്ടും ആക്രമണം അവസാനിപ്പിക്കാതെ അവർ തുടരുന്നത്‌ അമേരിക്കയുടെ പിന്തുണയിലാണ്‌. എന്നിട്ടും മൗനം പുലർത്തുന്ന ഇന്ത്യയുടെ നിലപാട്‌ പ്രതിഷേധാര്‍ഹമാണ്. പ്രഖ്യാപിത നിലപാടില്‍നിന്നുള്ള വ്യതിചലനമാണിത്. യോഗത്തില്‍ കെ ടി ജോസ് അധ്യക്ഷനായി. ജോയ് കൊന്നക്കല്‍, സജി കുറ്റ്യാനിമറ്റം, പി എസ് ജോസഫ്, കെ കെ ജയപ്രകാശ്, ഇ പി ആര്‍ വേശാല, വി കെ ഗിരിജന്‍, കെ മനോജ്, ബാബുരാജ് ഉളിക്കല്‍, സുഭാഷ് അയ്യോത്ത്, ഇക്ബാല്‍ പോപ്പുലര്‍, കെ സി ജേക്കബ്, സി വത്സലന്‍ എന്നിവര്‍ സംസാരിച്ചു. എൽഡിഎഫ്‌ കണ്‍വീനര്‍ എന്‍ ചന്ദ്രന്‍ സ്വാഗതംപറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home