ആർഎസ്‌എസ്സുകാരൻ വി എസ്സിന്റെ ബോർഡ് നശിപ്പിച്ചു

പാനൂർ
വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചിച്ച് പൊയിലൂർ കമ്പനിമുക്കിൽ സ്ഥാപിച്ച ബോർഡ് ആർഎസ്എസ്സുകാരൻ നശിപ്പിച്ചു. ചൊവ്വ വൈകിട്ട് ആറരയോടെയാണ് സംഭവം. നിരവധി കേസുകളിൽ പ്രതിയായ കമ്പനിമുക്കിൽ ഒളവിലക്കാരന്റവിടെ ബാബു(ആന ബാബു)വിനെതിരെയാണ് സിപിഐ എം കമ്പനിമുക്ക് ബ്രാഞ്ച് സെക്രട്ടറി എം പി രാജേഷ് കൊളവല്ലൂർ പൊലീസിൽ പരാതി നൽകിയത്. മുമ്പ് ശാഖാ പരിസരത്തെ ബോംബ് നിർമാണത്തിനിടെ സ്ഫോടനത്തിൽ ഇയാളുടെ ഒരു കൈ അറ്റിരുന്നു. സിപിഐ എം പ്രവർത്തകർ പ്രദേശത്തെ നിരീക്ഷണ കാമറ പരിശോധിച്ചപ്പോഴാണ് ഇയാളാണ് ബോർഡ് നശിപ്പിച്ചതെന്ന് തിരിച്ചറിഞ്ഞത്. മേഖലയിൽ രാഷ്ട്രീയകലാപം സൃഷ്ടിക്കാനും സമാധാനാന്തരീക്ഷം തകർക്കാനും ബോധപൂർവം ശ്രമിച്ചതിന് കൊളവല്ലൂർ പൊലീസ് ഇൻസ്പെക്ടർ കെ സന്തോഷ് കേസെടുത്ത് അന്വേഷണം തുടങ്ങി. പൊയിലൂരിന്റെ സമാധാനാന്തരീക്ഷം തകർക്കാനുള്ള സംഘപരിവാർ നീക്കം ചെറുത്തുതോൽപ്പിക്കണന്ന് സിപിഐ എം പൊയിലൂർ ലോക്കൽ സെക്രട്ടറി വി എം ചന്ദ്രൻ അഭ്യർഥിച്ചു.









0 comments