ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി നാളെ
ചുരുളൻവള്ളങ്ങളുടെ പടയോട്ടത്തിന് ഓളപ്പരപ്പ് ഒരുങ്ങി


സ്വന്തം ലേഖകൻ
Published on Oct 01, 2025, 02:45 AM | 1 min read
കണ്ണൂർ
ചുരുളൻ വള്ളങ്ങളെ ഉൾപ്പെടുത്തി സംസ്ഥാന ടൂറിസം വകുപ്പ് നടത്തുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി മത്സരത്തിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലായതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരി വാർത്താസമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്‌ച പകൽ രണ്ടുമുതൽ അഞ്ചരക്കണ്ടി പുഴയിലാണ് വള്ളംകളി. വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ചാമ്പ്യൻസ് ബോട്ട് ലീഗ് ഉദ്ഘാടനം ചെയ്യും. മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. സ്പീക്കർ എ എൻ ഷംസീർ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ മുഖ്യാതിഥികളാകും. മമ്മാക്കുന്ന് പാലത്തിന് സമീപം മുതൽ മുഴപ്പിലങ്ങാട് കടവുവരെയാണ് ജലമേള. കണ്ണൂർ, കാസർകോട് ജില്ലകളിൽനിന്നായി 15 ടീമുകൾ പങ്കെടുക്കും. എ കെ ജി പോടോത്തുരുത്തി എ ടീം, ബി ടീം, റെഡ്സ്റ്റാർ കാര്യങ്കോട്, ന്യൂ ബ്രദേഴ്സ് മയിച്ച, വയൽക്കര മയിച്ച, എ കെ ജി മയിച്ച, വയൽക്കര വെങ്ങാട്ട്, വിബിസി കുറ്റിവയൽ (ഫൈറ്റിങ് സ്റ്റാർ ക്ലബ്), കൃഷ്ണപിള്ള കാവുംചിറ, പാലിച്ചോൻ അച്ചാംതുരുത്തി എ ടീം, ബി ടീം, അഴീക്കോടൻ അച്ചാംതുരുത്തി, ഇ എം എസ് മുഴക്കീൽ, നവോദയ മംഗലശേരി, സുഗുണൻ മാസ്റ്റർ മെമ്മോറിയൽ ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ് മേലൂർ ടീമുകളാണ് പങ്കെടുക്കുന്നത്. പ്രാദേശിക ടൂറിസം മേഖലയെ ശക്തിപ്പെടുത്താൻ സംസ്ഥാനത്തെ 14 കേന്ദ്രങ്ങളിലായി നടത്തി വരുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരം സംസ്ഥാനത്ത് ഇതുവരെയായി അഞ്ചാം തവണയും ജില്ലയിൽ രണ്ടാം തവണയുമാണ്. മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ടി സജിത, ധർമടം പഞ്ചായത്ത് പ്രസിഡന്റ് എൻ കെ രവി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടി സി മനോജ്, ഡിടിപിസി സെക്രട്ടറി ടി കെ സൂരജ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.









0 comments