കേരളം രാജ്യത്തിന് വഴികാട്ടുന്നു: എം സ്വരാജ്

ഡിവൈഎഫ്ഐ എടക്കാട് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം ഉദ്‌ഘാടനം ചെയ്യാനെത്തിയ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജിനെ വേദിയിലേക്ക് സ്വീകരിക്കുന്നു
മുഴപ്പിലങ്ങാട്
വികസനത്തെക്കുറിച്ച് മറ്റു സംസ്ഥാനങ്ങൾ ആലോചിച്ച് തുടങ്ങുന്പോഴേക്കും അവ യാഥാർഥ്യമാക്കിയ നാടാണ് കേരളമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് പറഞ്ഞു. ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ 103ാം സ്ഥാനത്താണ്. പട്ടിണി കിടന്ന് മരിക്കേണ്ടിവരുന്ന ഹതഭാഗ്യരുടെ നാടായി ഇന്ത്യ മാറുമ്പോഴും ഇടതുപക്ഷ ഭരണത്തിൽ കേരളം അതിദാരിദ്ര്യമുക്തമായി. കേരളം രാജ്യത്തിന് വഴികാട്ടുകയാണെ്. ഡിവൈഎഫ്ഐ എടക്കാട് ബ്ലോക്ക് കമ്മിറ്റി കുളംബസാറിൽ സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണ അനുസ്മരണ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ആർഎസ്എസ്സുമായും ജമാഅത്തെ ഇസ്ലാമിയുമായും കൈകോർത്ത് രാഷ്ട്രീയനേട്ടം കൊയ്യാനാകുമോ എന്നതാണ് യുഡിഎഫിന്റെ നോട്ടം. കേരളീയ സമൂഹത്തെ വർഗീയമായി വിഭജിക്കാൻ ശ്രമിക്കുന്നവരോട് ഒരുകാലത്തും സന്ധിയില്ലന്നും സ്വരാജ് പറഞ്ഞു. എടക്കാട് ബ്ലോക്ക് സെക്രട്ടറി ടി പി നിവേദ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പെരളശേരി ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. ബിനോയ്കുര്യൻ, പിണറായി ഡിവിഷൻ സ്ഥാനാർഥി കെ അനുശ്രീ, സിപിഐ എം എടക്കാട് ഏരിയാ സെക്രട്ടറി എം കെ മുരളി, കെ വി പത്മനാഭൻ എന്നിവർ സംസാരിച്ചു.








0 comments