കണ്ണപുരം സഹകരണ ബാങ്ക് സോളാർ പ്ലാന്റും ഇവി ചാർജിങ് സ്റ്റേഷനും തുറന്നു

പാപ്പിനിശേരി
കണ്ണപുരം സഹകരണബാങ്ക് പുതുതായി ആരംഭിച്ച സോളാർ പ്ലാന്റും ഇ വി ചാർജിങ് സ്റ്റേഷനും മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. എം വിജിൻ എംഎൽഎ അധ്യക്ഷനായി. സോളാർ പ്ലാന്റ് സമർപ്പണം കെസിസിപിഎൽ ചെയർമാൻ ടിവി രാജേഷും സോളാർ വായ്പവിതരണം കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിറും നിക്ഷേപ സമാഹരണം യൂണിറ്റ് ഇൻസ്പെക്ടർ എം ബിസിതയും നിർവഹിച്ചു. പാപ്പിനിശേരി സഹകരണ ബാങ്ക് പ്രസിഡന്റ് കെ നാരായണൻ, കെഎസ്ഇബി ചെറുകുന്ന് ഓവർസിയർ കെ വി മഹേഷ്, കെസിഇയു ഏരിയാ പ്രസിഡന്റ് സി എച്ച് പ്രമോദ് കുമാർ എന്നിവർ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് ടി കെ ദിവാകരൻ സ്വാഗതവും സെക്രട്ടറി കെ ശിവദാസൻ നന്ദിയും പറഞ്ഞു.









0 comments