ആന്തൂർ വനിതാ വ്യവസായ സഹകരണ സംഘം ജീവനക്കാർ ദേശാഭിമാനി വരിക്കാരായി

തളിപ്പറമ്പ് ആന്തൂർ വനിതാ വ്യവസായ സഹകരണ സംഘത്തിലെ മുഴുവൻ ജീവനക്കാരും ദേശാഭിമാനി വാർഷിക വരിക്കാരായി. 117 ജീവനക്കാരുടെ ലിസ്‌റ്റും വരിസംഖ്യയും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഏറ്റുവാങ്ങി. സംഘം പ്രസിഡന്റ് എം സുമിത്ര അധ്യക്ഷയായി. ജില്ലാ കമ്മിറ്റി അംഗം പി കെ ശ്യാമള , ആന്തൂർ നഗരസഭാ ചെയർമാൻ പി മുകുന്ദൻ, ഏരിയാസെക്രട്ടറി കെ സന്തോഷ്, സി അശോക് കുമാർ, സംഘം സെക്രട്ടറി ടി പി ശ്വേത എന്നിവർ സംസാരിച്ചു.









0 comments