തെരുവുനായയുടെയും കുറുനരിയുടെയും കടിയേറ്റ് 9 പേർക്ക് പരിക്ക്

കണ്ണൂർ
ജില്ലാ ആശുപത്രി, തായത്തെരു, മതുക്കോത്ത് ഭാഗങ്ങളില്‍നിന്നായി ഏഴുവയസുകാരി ഉൾപ്പെടെ ഒമ്പതു പേർക്ക് തെരുവുനായയുടെ കടിയേറ്റു. വെള്ളി വൈകിട്ട് നാലരയോടെ തായത്തെരുവിലെ വീടിന്റെ വരാന്തയിൽ കളിക്കുന്നതിനിടെയാണ് ഉത്തർപ്രദേശ് സ്വദേശി കീർത്തി (7)യെ തെരുവുനായ കടിച്ചത്. ജില്ലാ ആശുപത്രിക്ക് സമീപത്തെ സുകേഷ് (45), ആയിക്കരയിലെ മോഹൻദാസ് (61), തായത്തെരുവിലെ ലളിത (70) എന്നിവർക്കും തെരുവുനായയുടെ കടിയേറ്റു. പരിക്കേറ്റവര്‍ ജില്ലാ ആശുപത്രിയിൽ കുത്തിവയ്‌പ്പെടുത്തു. തോട്ടട കിഴുന്നപ്പാറയിൽ കുറുനരിയുടെ കടിയേറ്റ വിദ്യാർഥിനി ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. പ്ലസ്ടു വിദ്യാർഥിനിയായ നുഹ ഫാത്തിമ (16) ക്കാണ് കാലിന് കടിയേറ്റത്. സ്കൂൾവിട്ട് നടന്നുവരുന്നതിനിടെയാണ് വീടിന് സമീപത്തുനിന്ന് കടിയേറ്റത്. മതുക്കോത്ത് ധന്യ (39) , സുരേശൻ (50), ശിവൻ (50), തോട്ടട സ്വദേശി രാജീവൻ ( 52) എന്നിവർക്കാണ് കടിയേറ്റത്. വെള്ളി വൈകിട്ട് ആറരയോടെ പാട്യംറോഡ്, ചന്ദ്രോത്ത് താഴെ എന്നിവിടങ്ങളിൽനിന്നാണ് കടിയേറ്റത്. പരിക്കേറ്റവർ ജില്ലാ ആശുപത്രിയിലും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും ചികിത്സ തേടി.









0 comments