ഐ വി ദാസിന്റെ സ്മരണ പുതുക്കി ജന്മനാട്

മൊകേരി കൂരാറയിൽ നടന്ന പൊതുസമ്മേളനത്തിൽവച്ച് ഐ വി ദാസ് സ്മാരക പുരസ്‌കാരം സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ഡോ. കെ പി മോഹനന് സമ്മാനിക്കുന്നു
പാനൂർ
ഗ്രന്ഥശാലാ സംഘത്തിന്റെ അമരക്കാരനും കമ്യൂണിസ്റ്റ് പാർടിയുടെ സൗമ്യ മുഖവുമായിരുന്ന ഐ വി ദാസിന്റെ പതിനഞ്ചാം ചരമവാർഷിക ദിനാചരണ സമാപനത്തോടനുബന്ധിച്ച് മൊകേരി കൂരാറയിൽ ചേർന്ന പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഓൺലൈനായി ഉദ്ഘാടനംചെയ്തു. പാറേമ്മൽ സ്‌കൂൾ പരിസരം കേന്ദ്രീകരിച്ചുനടന്ന വളന്റിയർ മാർച്ചോടെയുള്ള ബഹുജന പ്രകടനം കൂരാറയിൽ സമാപിച്ചു. പാനൂർ ഏരിയാ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള അധ്യക്ഷനായി. മൊകേരി ഐ വി ദാസ് ഗ്രന്ഥാലയം പഠന ഗവേഷണ കേന്ദ്രവും ഓർമ ദുബായിയുംചേർന്ന് ഏർപ്പെടുത്തിയ ഐ വി ദാസ് പുരസ്‌കാരം പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയും ദേശാഭിമാനി വാരിക പത്രാധിപരുമായ ഡോ. കെ പി മോഹനന് സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് സമ്മാനിച്ചു. ഐ വി ദാസ് സ്മാരക ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള ഉപഹാരവും ചടങ്ങിൽ സമ്മാനിച്ചു. സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ, ജില്ലാ സെക്രട്ടറിയറ്റംഗം പി ഹരീന്ദ്രൻ, കെ കെ പവിത്രൻ എന്നിവർ സംസാരിച്ചു. മൊകേരി ലോക്കൽ സെക്രട്ടറി എ ദിനേശൻ സ്വാഗതം പറഞ്ഞു. രാവിലെ പാത്തിപ്പാലം സ്മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ അനുസ്മരണ പ്രഭാഷണം നടത്തി. മൊകേരി ഈസ്റ്റ് ലോക്കൽ സെക്രട്ടറി ടി പി രാജൻ അധ്യക്ഷനായി. എ പ്രദീപൻ സ്വാഗതം പറഞ്ഞു.









0 comments