കട്ടപ്പുറത്താകാതെ 
‘ആയിത്തര ജനകീയം’

ആയിത്തര ജനകീയ ബസിന്റെ ആദ്യ സർവീസ്‌ ഷാജി കരിപ്പായി ഫ്ലാഗ്‌ ഓഫ്‌ ചെയ്യുന്നു (ഫയൽ ചിത്രം)

ആയിത്തര ജനകീയ ബസിന്റെ ആദ്യ സർവീസ്‌ ഷാജി കരിപ്പായി ഫ്ലാഗ്‌ ഓഫ്‌ ചെയ്യുന്നു (ഫയൽ ചിത്രം)

avatar
രാഗേഷ്‌ കായലൂർ

Published on Apr 11, 2025, 12:39 AM | 1 min read


കണ്ണൂർ

ജനകീയ ബസ്‌ സർവീസുകൾ പലതും നഷ്ടത്തിലായി കട്ടപ്പുറത്തായ കാലത്ത്‌ ലാഭത്തോടെ കുതിച്ചു പായുകയാണ്‌ ‘ആയിത്തര ജനകീയം’. സ്വകാര്യ ബസ്‌ സർവീസില്ലാത്ത നീർവേലി–- ആയിത്തര റൂട്ടിൽ ഓട്ടോറിക്ഷകളും ടാക്‌സികളും സർവീസ്‌ നടത്താൻ തയ്യാറാകാതെ കടുത്ത യാത്രാക്ലേശം ഉണ്ടായപ്പോൾ 2008ൽ 78 പേർ ചേർന്ന്‌ 1,000 രൂപ വീതമെടുത്ത്‌ പഴയ ജീപ്പ്‌ വാങ്ങിയായിരുന്നു ജനകീയ സർവീസിന്‌ തുടക്കം. ജീപ്പ്‌ സർവീസിൽ യാത്രക്കാരെ ഉൾക്കൊള്ളാനാവാതെ വന്നപ്പോൾ വാനിലേക്ക്‌ മാറി. കോൺട്രാക്ട്‌ കാര്യേജ്‌ വാഹനത്തിൽ ആളുകളെ കയറ്റി സർവീസ്‌ നടത്തുന്നത്‌ തടയണമെന്നാവശ്യപ്പെട്ട്‌ പൊലീസ്‌, മോട്ടോർ വാഹന വകുപ്പ്‌ ഉദ്യോഗസ്ഥർ, ജനകീയ കമ്മിറ്റി ഭാരവാഹികൾ എന്നിവരെ എതിർകക്ഷികളാക്കി ഒരു സംഘടന ഹൈക്കോടതിയെ സമീപിച്ചു. അതോടെ വാൻ സർവീസ്‌ നിലച്ചു. അന്ന്‌ തലശേരി ജോയിന്റ്‌ ആർടിഒ ആയിരുന്ന രാജീവ്‌ പുത്തലത്ത്‌ ജനകീയ ബസ്‌ സർവീസ്‌ എന്ന ആശയം മുന്നോട്ടുവച്ചു. 2014ൽ പഴയ ബസ്‌ വാങ്ങി. മാങ്ങാട്ടിടം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷാജി കരിപ്പായി ആദ്യ സർവീസ്‌ ഫ്ലാഗ്‌ഓഫ്‌ചെയ്‌തു. വിദ്യാർഥികളുൾപ്പെടെയുള്ളവരുടെ യാത്രാപ്രശ്‌നത്തിന്‌ ശാശ്വത പരിഹാരം. 2018ൽ പുതിയ ബസ്‌ വാങ്ങി. ഇപ്പോൾ കൂത്തുപറമ്പ്‌ നഗരത്തിലേക്ക്‌ ഒമ്പത്‌ ട്രിപ്പ്‌. രാവിലെ ഏഴ്‌ മുതൽ രാത്രി 7.30വരെയാണ്‌ നാട്ടുകാരുടെ സ്വന്തം ബസിന്റെ ഓട്ടം. സേവനപാതയിൽ 10 വർഷം പിന്നിട്ടപ്പോൾ ഓഹരി ഉടമകൾക്ക്‌ ലാഭവിഹിതം നൽകാനും തീരുമാനമായി. വി ലക്ഷ്‌മണൻ പ്രസിഡന്റും എം നന്ദനൻ സെക്രട്ടറിയുമായ കമ്മിറ്റിക്കാണ്‌ 216 ഓഹരി ഉടമകളുള്ളള ബസിന്റെ നടത്തിപ്പ്‌ ചുമതല.



deshabhimani section

Related News

View More
0 comments
Sort by

Home