ലൈബ്രറി കൗൺസിൽ പുസ്തകോത്സവം: ബ്രോഷർ പ്രകാശിപ്പിച്ചു

കണ്ണൂർ
ജില്ലാ ലൈബ്രറി കൗൺസിൽ വികസനസമിതി സംഘടിപ്പിക്കുന്ന 19–-ാമത് പുസ്തകോത്സവത്തിന്റെ ബ്രോഷർ കണ്ണൂർ സിറ്റി പൊലീസ് കമീഷണർ പി നിതിൻ രാജ് പ്രകാശിപ്പിച്ചു. കമീഷണറുടെ ചേംബറിൽ നടന്ന ചടങ്ങിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ, സെക്രട്ടറി പി കെ വിജയൻ, കണ്ണൂർ താലൂക്ക് സെക്രട്ടറി എം ബാലൻ, കെ ടി ശശി എന്നിവർ പങ്കെടുത്തു. കലക്ടറേറ്റ് മൈതാനിയിൽ ജൂൺ ആറുമുതൽ ഒമ്പതുവരെയാണ് പുസ്തകോത്സവം. ആറിന് പകൽ മൂന്നിന് എഴുത്തുകാരൻ എം മുകുന്ദൻ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ വലുതും ചെറുതുമായ എഴുപതിലേറെ പ്രസാധകർ പങ്കെടുക്കും. എല്ലാദിവസവും സെമിനാറുകളും പുസ്തകപ്രകാശനവും കലാ അവതരണങ്ങളും ഉണ്ടാകും.









0 comments