റീമയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും
കുഞ്ഞിനായി തിരച്ചിൽ തുടരുന്നു

പഴയങ്ങാടി
ചെമ്പല്ലിക്കുണ്ട് പുഴയിൽ കാണാതായ കുട്ടിക്കായി തിരച്ചിൽ തുടരുന്നു. ഞായറാഴ്ച പുലർച്ചെ ഒന്നരയ്‌ക്കാണ് വയലപ്ര സ്വദേശിനി എം വി റീമ (25) കുഞ്ഞിനെയെടുത്ത് പുഴയിൽ ചാടിയത്. റീമയുടെ മൃതദേഹം ഞായർ രാവിലെ ഒമ്പതിന് കണ്ടെത്തിയിരുന്നു. മകൻ രണ്ടരവയസുകാരൻ ഋഷിബ് രാജിനെ കണ്ടെത്താനാണ് പയ്യന്നൂർ ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ സി പി രാജേഷിന്റെ നേതൃത്വത്തിൽ തിങ്കളാഴ്‌ച തിരച്ചിൽ നടത്തിയത്. നാട്ടുകാരും മത്സ്യത്തൊഴിലാളികളും പങ്കെടുത്തു. ഉച്ചയോടെ വെള്ളത്തിൽ കാമറ ഉപയോഗിച്ച് പരിശോധന വ്യാപകമാക്കി റെയിൽ പാളത്തിന്റെ അടിയിലും ചെമ്പല്ലിക്കുണ്ട് പ്രധാന പാലത്തിന്റെ അടിയിലും പരിശോധിച്ചു. തിരച്ചിൽ ഊർജിതമാക്കാൻ കലക്ടറുടെ ഇടപ്പെടൽ ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തുവന്നു. റീമയുടെ മൃതദേഹം ചൊവ്വാഴ്‌ച സംസ്കരിക്കും. രാവിലെ വയലപ്ര പൊതുജന വായനശാലയിൽ പൊതുദർശനത്തിനുശേഷം 11ന് സമുദായ ശ്മശാനത്തിൽ സംസ്കരിക്കും.









0 comments