തെരുവുനായ്ക്കൾ കോഴികളെ കടിച്ചുകൊന്നു

മാത്തിൽ
ഏറ്റുകുടുക്കയിൽ തെരുവുനായ്ക്കൾ നാൽപതോളം നാടൻ കോഴികളെ കടിച്ചുകൊന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. കൂലേരി വൈശാഖിന്റെ കോഴികളെയാണ് നായ്ക്കൾ കടിച്ചുകൊന്നത്. വൈശാഖ് കോഴികളെ അഴിച്ചുവിട്ടാണ് വളർത്തുന്നത്. നൂറോളം കോഴികളെ ഇവിടെ വളർത്തുന്നുണ്ട്. കൂട്ടത്തോടെയെത്തിയ നായ്ക്കൾ കൂട്ടിൽ കയറിയാണ് കോഴികളെ ആക്രമിച്ചത്. അഴിച്ചുവിട്ട പലതിനെയും കാണാനുമില്ലെന്ന് വൈശാഖ് പറയുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ വൈശാഖിനുനേരെയും നായ്ക്കൾ കുരച്ചു ചാടി. അയൽപക്കത്തെ പൂച്ചയെ നായ്ക്കൾ കൊന്നതായി പറയുന്നു.









0 comments