തലശേരിയിൽ ബസ്സുകൾ ഓടിത്തുടങ്ങി
സമരാഭാസത്തിനെതിരെ പ്രതിഷേധം

തലശേരി ബസ് സ്റ്റാൻഡിൽ കെഎസ്ആർടിസി ബസിൽ കയറാനെത്തിയ യാത്രക്കാർ

സ്വന്തം ലേഖകൻ
Published on Aug 03, 2025, 02:00 AM | 1 min read
തലശേരി
കണ്ടക്ടറെ മർദിച്ചതിൽ പ്രതിഷേധിച്ച് തലശേരിയിൽ മൂന്നുദിവസമായി തുടരുന്ന സമരം അവസാനിച്ചു. സിഐടിയു, ബിഎംഎസ് ഉൾപ്പെടെയുള്ള ട്രേഡ്യൂണിയനുകൾ സമരത്തിൽനിന്ന് പിന്മാറിയതോടെ ബസ്സുകൾ ഓടിത്തുടങ്ങി. വിവിധ റൂട്ടുകളിലായി മുപ്പതോളം ബസ്സുകൾ വെള്ളിയാഴ്ച സർവീസ് നടത്തി. വാട്സ്ആപ്പിലൂടെയുള്ള സമരാഹ്വാനത്തിൽ തെറ്റിദ്ധരിക്കപ്പെട്ട ഒരു വിഭാഗം ശനിയാഴ്ചയും ബസ് സർവീസ് നിർത്തിയത് യാത്രക്കാർക്ക് പ്രയാസം സൃഷ്ടിച്ചു. എഎസ്പി പിബി കിരണിന്റെ സാന്നിധ്യത്തിൽ വെള്ളിയാഴ്ച ചേർന്ന യൂണിയൻ –ബസ്സുടമസ്ഥ സംഘടനാ പ്രതിനിധികളുടെ യോഗം സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചതാണ്. ഇതിനുശേഷമാണ് ഒരു വിഭാഗം തൊഴിലാളികൾ വാട്സ്ആപ്പിലൂടെ സമരം തുടരാൻ ആഹ്വാനം ചെയ്തത്. സമരം പിൻവലിച്ചെന്ന് കരുതി റോഡിലിറങ്ങിയ നിരവധിപ്പേർ ബസ് ലഭിക്കാത്തതിനെ തുടർന്ന് മടങ്ങി. പലരും സമാന്തര സർവീസുകളെയാണ് ആശ്രയിച്ചത്. പ്രധാനറൂട്ടുകളിലൊന്നും ആവശ്യത്തിന് ------------ബസുകൾ ഇല്ലാത്തതിനാൽ നിരവധിയാളുകൾ സ്റ്റാൻഡിൽ കുടുങ്ങി. തുടർച്ചയായി ക്ലാസുകൾ നഷ്ടപ്പെടുന്നതിനാൽ വിദ്യാർഥികളും സമരക്കാരുടെ ധിക്കാരപരമായ നടപടിയിൽ ജനങ്ങളും പ്രതിഷേധത്തിലാണ്. കെഎസ്ആർടിസി ബസ്സുകളും ഡിവൈഎഫ്ഐയുടെ സമാന്തര സർവീസുമാണ് ഇതിനിടയിൽ നാടിന് ആശ്വാസമായത്. തിങ്കളാഴ്ചയാണ് ജഗന്നാഥ് ബസിലെ കണ്ടക്ടർ ഇരിങ്ങണ്ണൂരിലെ വിഷ്ണുവിനെ പെരിങ്ങത്തൂരിൽവച്ച് ഒരുസംഘം ആക്രമിച്ചത്. പ്രതിഷേധ സൂചകമായാണ് സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ തലശേരിയിൽനിന്ന് തൊട്ടിൽപ്പാലം, നാദാപുരം, കുറ്റ്യാടി ഭാഗങ്ങളിലേക്കുള്ള സർവീസ് നിർത്തിവച്ചത്. ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുക്കുകയും അക്രമി സംഘത്തിലെ രണ്ടുപേരെ പിടിക്കുകയും ചെയ്തതോടെ ട്രേഡ്യൂണിയനുകൾ സമരം അവസാനിപ്പിച്ചു. തുടരുന്നത് അരാജകവാദികളുടെ സമരം യൂണിയനുകളുടെ ആഹ്വാനമില്ലാതെ ബസ് തൊഴിലാളി കൂട്ടായ്മയുടെ പേരിൽ സോഷ്യൽ മീഡിയയിലൂടെയാണ് സമര പ്രചാരണം നടക്കുന്നത്. ബസ്സ്റ്റാൻഡിൽ സമരാനുകൂലികൾ പോസ്റ്ററുകൾ പതിപ്പിച്ചിട്ടുണ്ട്. പ്രധാനമായും വാട്ട്സാപ് കൂട്ടായ്മ വഴിയാണ് സമരാഹ്വാനം. ഗ്രൂപ്പ് അംഗങ്ങളിൽ പലരും മറ്റ് മേഖലകളിൽ ജോലിചെയ്യുന്നവരാണ്. ഗ്രൂപ്പിന്റെ അഡ്മിൻ അംഗങ്ങളിൽ ചിലർ വിദേശത്തുനിന്നാണ് ചരടുവലിക്കുന്നത്. ഒരുപറ്റം അരാജകവാദികളാണ് ജനങ്ങളെ വെല്ലുവിളിച്ച് -----------------------------------അന്യായമായ പണിമുടക്ക് ---തുടരുന്നത്.









0 comments