എസ്‌എഫ്‌ഐക്ക് ഉജ്വല വിജയം

കണ്ണൂർ
സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ജില്ലയിൽ എസ്‌എഫ്‌ഐയുടെ തേരോട്ടം. പല സ്കൂളുകളിലും കെഎസ്‌യു– എംഎസ്‌എഫ്– എബിവിപി കൂട്ടുകെട്ട് മുന്നണിയെ പരാജയപ്പെടുത്തിയാണ് തിളക്കമാർന്ന വിജയം നേടിയത്. സംഘടനാ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന 111 സ്കൂളുകളിൽ 93ലും എസ്‌എഫ്‌ഐ വിജയിച്ചു. പിണറായി, വേങ്ങാട് സ്കൂൾ, കൂത്തുപറമ്പ് മാലൂർ ഹയർ സെക്കൻഡറി സ്കൂൾ, കോളയാട് സ്കൂൾ, അഞ്ചരക്കണ്ടി സ്കൂൾ എന്നിവ കെഎസ്‌യു– എംഎസ്‌എഫ് സഖ്യത്തിൽനിന്ന് തിരിച്ചുപിടിച്ചു. പാനൂർ കൊളവല്ലൂർ സ്‌കൂളിൽ വർഷങ്ങൾക്കുശേഷം 18 സീറ്റിൽ വിജയിച്ചു. മട്ടന്നൂർ എടയന്നൂർ സ്കൂളിൽ 13 സീറ്റിലും വിജയിച്ചു. ഇരിട്ടി ചാവശേരി സ്കൂളിൽ ഭൂരിപക്ഷം സീറ്റും പിടിച്ചെടുത്തു. അഭിമാന വിജയം സമ്മാനിച്ച വിദ്യാർഥികളെ എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റ് അഭിവാദ്യംചെയ്തു.









0 comments