‘ത്രിഭംഗി' ദേശീയ നൃത്തോത്സവത്തിന് നാളെ തിരിതെളിയും

തളിപ്പറമ്പ്
‘ത്രിഭംഗി' ഉത്തരമേഖല ദേശീയ നൃത്തോത്സവത്തിന് ശനിയാഴ്‌ച തിരിതെളിയും. കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ദേശീയ നൃത്തോത്സവത്തോടനുബന്ധിച്ച് വർണശബളമായ വിളംബര ഘോഷയാത്ര നടത്തി. മൂത്തേടത്ത് ഹൈസ്‌കൂൾ പരിസരത്തുനിന്നാരംഭിച്ച ഘോഷയാത്ര നഗരം ചുറ്റി മെയിൻ റോഡിലൂടെ സ്‌കൂളിന് സമീപം സമാപിച്ചു. കലാ സാംസ്‌കാരിക പ്രവർത്തകർ, നൃത്താധ്യാപകർ, വിദ്യാർഥികൾ ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു. ജനറൽ കൺവീനർ ശ്രീധരൻ സംഘമിത്ര സംസാരിച്ചു. നൃത്ത ശിൽപശാല ശനി രാവിലെ ഒമ്പതിന് തളിപ്പറമ്പ് കെ കെ എൻ പരിയാരം ഹാളിൽ ഡോ. രാജശ്രീ വാര്യർ ഉദ്ഘാടനം ചെയ്യും. പകൽ മൂന്നുമുതൽ യുവനർത്തകർ നൃത്തം അവതരിപ്പിക്കും. നൃത്തോത്സവം വൈകിട്ട് അഞ്ചിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. തുടർന്ന് നൃത്താവതരണവുമുണ്ടാകും.ഞായർ രാവിലെ 9.30 മുതൽ വിവിധ സെഷനുകളിൽ ക്ലാസെടുക്കും. പകൽ മൂന്നിനും വൈകിട്ട് ആറിനും നൃത്തം അവതരിപ്പിക്കും.








0 comments