എൽഡിഎഫ് ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികൾ ഇന്ന് പത്രിക നൽകും

ചെറുതോണി
ഇടതുപക്ഷ ജനാധിപത്യ മുന്നണി ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികൾ ബുധനാഴ്ച പത്രിക നൽകും. 17 ഡിവിഷനുകളിലേക്കുള്ള സ്ഥാനാർഥികളാണ് പത്രിക സമർപ്പിക്കുന്നത്. രാവിലെ 10.30ന് സ്ഥാനാർഥികൾ ചെറുതോണിയിലുള്ള സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ എം ജിനദേവൻ സ്മാരക മന്ദിരത്തിൽ എത്തും. തുടർന്ന് 11ന് പൈനാവിൽ സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിൽ സ്ഥാനാർഥികളും നേതാക്കളും ഒത്തുചേരും. ഇവിടെനിന്ന് കലക്ടറേറ്റിൽ എത്തി പത്രിക സമർപ്പിക്കും.









0 comments