രാഷ്‌ട്രപതിയുടെ റഫറൻസിൽ വിധി നാളെ


സ്വന്തം ലേഖകൻ
Published on Nov 19, 2025, 10:34 PM | 1 min read
ന്യൂഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാൻ രാഷ്‌പ്രതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച ചരിത്രവിധിക്കെതിരെ രാഷ്‌ട്രപതി ദ്രൗപതി മുർമ്മു നൽകിയ റഫറസിൽ സുപ്രീംകോടതി ഭരണഘടനാബെഞ്ചിന്റെ വിധി വ്യാഴാഴ്‌ച. ചീഫ് ജസ്‌റ്റിസ് ബി ആർ ഗവായ്‌യുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബെഞ്ചായിരിക്കും രാഷ്‌ട്രപതിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകണോ അതോ അവഗണിക്കണോ എന്നതിൽ തീരുമാനമെടുക്കുക.
അതേസമയം രാഷ്‌ട്രപതിയുടെ റഫറൻസ് നിയമപരമായി നിലനിൽക്കുന്നതല്ലന്നും തള്ളണമെന്നുമായിരുന്നു കേരളം അതിശക്തമായി വാദിച്ചത്. റഫറൻസിൽ കേരളത്തിന്റൈ വാദമാണ് കോടതി ആദ്യം പരിഗണിച്ചത്. സമാനനിലപാടാണ് തമിഴ്‌നാടും സ്വീകരിച്ചത്. സമയപരിധി നിശ്ചയിക്കാൻ രണ്ടംഗ ബെഞ്ചിന് അധികാരമില്ലന്നും വിശാശ ബെഞ്ചിലേയ്‌ക്ക് വിടണമെന്നും കേന്ദ്രസർക്കാർ വാദിച്ചുവെങ്കിലും പ്രസ്‌തുത വിധിയിൽ ഇടപെടില്ലന്ന് ഭരണഘടനാബെഞ്ച് ആവർത്തിച്ച് വ്യക്തമാക്കി. ബില്ലുകളിൽ ഒപ്പിടാതെ പ്രതിപക്ഷ സംസ്ഥാനങ്ങളിൽ ബോധപൂർവം ഭരണഘടനാ പ്രതിസന്ധി സൃഷ്‌ടിക്കാനുള്ള കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെയും രാഷ്‌ട്രീയ ഗൂഢാലോചനക്കേറ്റ പ്രഹരമായിരുന്നു രണ്ടംഗബെഞ്ചിന്റെ സുപ്രധാനവിധി.








0 comments