സംഘാടക സമിതിയായി
അഖിലേന്ത്യ കിസാൻ കൗൺസിൽ യോഗം 28ന് തുടങ്ങും

മട്ടന്നൂർ
കിസാൻസഭാ അഖിലേന്ത്യ സമ്മേളനത്തിന്റെ ഭാഗമായി 28മുതൽ തില്ലങ്കേരിയിൽ നടക്കുന്ന അഖിലേന്ത്യ കിസാൻ കൗൺസിൽ യോഗം (സി കെ സി) വിജയിപ്പിക്കുന്നതിന് സംഘാടകസമിതി രൂപീകരിച്ചു. മട്ടന്നൂർ മുകുന്ദൻ മാസ്റ്റർ സ്മാരക മന്ദിരത്തിൽ നടന്ന യോഗം അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി പുരുഷോത്തമൻ അധ്യക്ഷനായി. കർഷകസംഘം ജില്ലാ പ്രസിഡന്റ് പി ഗോവിന്ദൻ, സെക്രട്ടറി എം പ്രകാശൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം സി പവിത്രൻ, എൻ ആർ സക്കീന, കെ സി മനോജ്, സിപിഐ എം ഏരിയാ സെക്രട്ടറി എം രതീഷ് തുടങ്ങിയവർ സംസാരിച്ചു. കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി സ്വാഗതവും മട്ടന്നൂർ ഏരിയാ സെക്രട്ടറി പി എം സുരേന്ദ്രൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ഇ പി ജയരാജൻ, കെ കെ ശൈലജ എംഎൽഎ (രക്ഷാധികാരികൾ), പി പുരുഷോത്തമൻ (ചെയർമാൻ), എൻ വി ചന്ദ്രബാബു, സി വി ശശീന്ദ്രൻ, ടി കൃഷ്ണൻ (വൈസ് ചെയർമാന്മാർ), കെ സി മനോജ് (കൺവീനർ), എം രതീഷ്, എം വി സരള, പി എം സുരേന്ദ്രൻ, പി സുരേഷ് ബാബു (ജോ.കൺവീനർമാർ). കർഷക സമരങ്ങളിലൂടെ പോരാട്ട ചരിത്രം രചിച്ച തില്ലങ്കേരിയിൽ 28, 29, 30 തീയതികളിലാണ് അഖിലേന്ത്യകിസാൻ കൗൺസിൽ യോഗം നടക്കുന്നത്. കിസാൻ സഭയുടെ 36ാമത് അഖിലേന്ത്യ സമ്മേളനം ഫെബ്രുവരിയിൽ രാജസ്ഥാനിൽ നടക്കും.









0 comments