ലോക ജനസംഖ്യാ ദിനം ആചരിച്ചു

കണ്ണൂർ
ജില്ലാ മെഡിക്കൽ ഓഫീസ്, ദേശീയ ആരോഗ്യ ദൗത്യം കണ്ണൂർ, ജില്ലാ ഐടിഡിപി എന്നിവ ചേർന്ന് ലോക ജനസംഖ്യാ ദിനം ആചരിച്ചു. ജില്ലാതല ഉദ്ഘാടനവും ബോധവൽക്കരണ പോസ്റ്റർ പ്രകാശനവും മാടായി കോ–-ഓപറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ എം വിജിൻ എംഎൽഎ നിർവഹിച്ചു. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ പി കെ അനിൽകുമാർ അധ്യക്ഷനായി. ‘ലോക ജനസംഖ്യാ ദിനത്തിന്റെ പ്രാധാന്യം’ വിഷയത്തിൽ പുതിയങ്ങാടി ഫിഷറീസ് കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ കെ ആര്യാദേവി ക്ലാസെടുത്തു. പഴയങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് പി ടി അനി, മുട്ടം പിഎച്ച്സി മെഡിക്കൽ ഓഫീസർ കെ കവിത, മാടായി കോ–-ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ എം വി ജോണി, ഡോ. കെ രാജശ്രീ, ജില്ലാ ഡെപ്യൂട്ടി എഡ്യുക്കേഷൻ ആൻഡ് മാസ് മീഡിയ ഓഫീസർ ടി സുധീഷ് തുടങ്ങിയവർ പങ്കെടുത്തു. കുട്ടികളുടെ കലാപരിപാടി അരങ്ങേറി.









0 comments