ആശങ്കയിൽ യാത്രക്കാർ
കണ്ണൂർ റെയിൽവേ സ്റ്റേഷൻ കെട്ടിടം അപകട ഭീഷണിയിൽ

അപകടഭീഷണിയിലായ കണ്ണൂർ റെയിൽവേ സ്റ്റേഷൻ ഒന്നാം പ്ലാറ്റ്‌ഫോമിലേക്കുള്ള പ്രവേശനഭാഗത്തെ പ്രധാനകെട്ടിടം. വഴി അടച്ചിരിക്കുന്നു

സ്വന്തം ലേഖകൻ
Published on Sep 16, 2025, 02:30 AM | 1 min read
കണ്ണൂർ
കണ്ണൂർ റെയിൽവേ സ്റ്റേഷൻ കെട്ടിടം അപകടഭീഷണിയിൽ, ആശങ്കയിലായി യാത്രക്കാർ. ഒന്നാം പ്ലാറ്റ്‌ഫോമിലേക്കുള്ള പ്രവേശനഭാഗത്തെ പ്രധാനകെട്ടിടമാണ് കാലപ്പഴക്കത്താൽ അപകടാവസ്ഥയിലായത്. 30 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിന്റെ കോൺക്രീറ്റ് ഭീമുകൾ ഉൾപ്പെടെ അപകടാവസ്ഥയിലാണ്. ഭീമുകളിലും മേൽക്കൂരയിലുമുള്ള കോൺക്രീറ്റ് ഇളകി കമ്പി പുറത്തായി, തുരുമ്പെടുത്തിട്ടുമുണ്ട്. തുരുമ്പ് കമ്പിയിൽ പെയിന്റ് ചെയ്‌ത് സിമന്റുപയോഗിച്ച് ഇളകിയഭാഗം അടക്കാനുള്ള പാഴ്‌ശ്രമത്തിലാണ് റെയിൽവേ. ഇത് ശാശ്വതമല്ലെന്നും അപകടം പതിയിരിക്കുകയാണെന്നും കഴിഞ്ഞദിവസവും കോൺക്രീറ്റ് പാളികൾ അടർന്നുവീണിരുന്നെന്നും യാത്രക്കാർ പറഞ്ഞു. അറ്റകുറ്റപ്പണിയുടെ പേരിൽ ഇതുവഴിയുള്ള പ്രവേശനം നിരോധിച്ചിട്ട് നാളേറെയായി. റെയിൽവേസ്‌റ്റേഷനിലേക്ക് പ്രവേശിക്കാനും പുറത്തുകടക്കാനുമുള്ള പ്രധാന വഴിയാണിത്. വലിയതിരക്കുണ്ടാവുന്ന വേളയിൽ യാത്രക്കാർ കുടുങ്ങിക്കിടക്കുന്നതും പതിവാണ്. അടിസ്ഥാനസൗകര്യവികസനത്തിൽ വലിയ അവഗണനയാണ് കണ്ണൂർ റെയിൽവേസ്‌റ്റേഷൻ നേരിടുന്നത്.









0 comments