കുടുംബസഹായനിധി- വിതരണം

കണ്ണൂർ
സർവീസിലിരിക്കെ മരിച്ചവരുടെ കുടുംബങ്ങൾക്ക് സിപിഎഎസ് –അപകട ഇൻഷുറൻസ് സഹായനിധി വിതരണം ചെയ്‌തു. അസി. ഇൻസ്പെക്ടർ എം പി അശോകൻ, സിവിൽ പൊലീസ് ഓഫീസർ എ പി മുഹമ്മദ്, വനിതാ ബറ്റാലിയൻ സിവിൽ പൊലീസ് ഓഫീസർ പി ദിവ്യശ്രീ എന്നിവരുടെ കുടുംബങ്ങൾക്കുള്ള സഹായനിധി കണ്ണൂർ റേഞ്ച് ഡിഐജി ജി എച്ച് യതീഷ്‌ചന്ദ്ര വിതരണംചെയ്‌തു. പൊലീസ് അസോസിയേഷൻ, പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ സിറ്റി-–റൂറൽ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ സമാഹരിച്ച 30,16,000 രൂപയും, കേരള പൊലീസ് ഹൗസിങ് സഹകരണ സംഘത്തിന്റെ സിപിഎഎസും അപകട ഇൻഷുറൻസുമാണ് കുടുംബത്തിന് കൈമാറിയത്. പി വി രാജേഷ് അധ്യക്ഷനായി. കണ്ണൂർ സിറ്റി പൊലീസ് കമീഷണർ പി നിധിൻരാജ്, കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവി അനൂജ് പലിവാൾ എന്നിവർ വിശിഷ്‌ടാതിഥികളായി. കെപിഒഎ സംസ്ഥാന ജോ. സെക്രട്ടറി രമേശൻ വെള്ളോറ, കെപിഎച്ച്‌സിഎസ് ഡയറക്ടർ ഇ വി പ്രദീപൻ, കെപിഒഎ കണ്ണൂർ സിറ്റി ജില്ലാ സെക്രട്ടറി എൻ കെ പ്രസാദ്, കെപിഒഎ കണ്ണൂർ റൂറൽ ജില്ലാ സെക്രട്ടറി എൻ വി രമേശൻ, കെപിഎ കണ്ണൂർ റൂറൽ ജില്ലാ സെക്രട്ടറി കെ പ്രിയേഷ്, കെ പി ഷിജി എന്നിവർ സംസാരിച്ചു. വി സിനീഷ് സ്വാഗതവും വി വി സന്ദീപ്‌കുമാർ നന്ദിയും പറഞ്ഞു.









0 comments