വീട്ടിൽ ഒരു കുരുമുളക് തൈ പദ്ധതിയുമായി കുടുംബശ്രീ അടുക്കളത്തോട്ടങ്ങളിൽ കറുത്തപൊന്ന്

കണ്ണൂർ
‘അടുക്കള തോട്ടങ്ങളിൽ കറുത്തപൊന്ന്’ എന്ന ആശയവുമായി ‘ഒരു വീട്ടിൽ ഒരു കുരുമുളക് തൈ’ പദ്ധതിയുമായി കുടുംബശ്രീ. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാമിഷനാണ് കുറ്റിക്കുരുമുളക് കൃഷി ക്യാമ്പയിൻ തുടങ്ങിയത്. തളിപ്പറമ്പ് ജൈവിക നഴ്സറിയിൽ വികസിപ്പിച്ചെടുത്ത ഹൈബ്രിഡ് കുറ്റി കുരുമുളക് തൈകൾ ജില്ലയിലെ 81 സിഡിഎസുകളിലെയും അയൽക്കൂട്ടങ്ങൾ, ജെഎൽജികൾ, ഐഎഫ്സി എന്നിവയുടെ നേതൃത്വത്തിലാണ് അയൽക്കൂട്ടം അംഗങ്ങളുടെ വീട്ടിൽ എത്തിക്കുക. ആദ്യഘട്ടം മൂന്നുലക്ഷം തൈകളാണ് വിതരണംചെയ്യുന്നത്. ജൂലൈ അഞ്ചുവരെയാണ് തൈകൾ നടുക. കടന്നപ്പള്ളി–- പാണപ്പുഴ പഞ്ചായത്ത് സിഡിഎസിലെ പറവൂർ കുണ്ടയാട് അങ്കണവാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് ടി സുലജ ഉദ്‌ഘാടനംചെയ്‌തു. കുടുംബശ്രീ ജില്ലാ മിഷൻ കോ–-ഓഡിനേറ്റർ എം വി ജയൻ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ സൈജു പത്മനാഭൻ, വൈസ് പ്രസിഡന്റ് കെ മോഹനൻ, സിഡിഎസ് ചെയർപേഴ്സൺ കെ ജി ബിന്ദു, ടി വി സുധാകരൻ, എൻ കാർത്യായനി, എം വി പവിത്രൻ, പി വി സ്വപ്ന എന്നിവർ സംസാരിച്ചു.









0 comments