ഗെയിൽ പൈപ്പ് ലൈൻ കുഴിയിൽ ഓട്ടോറിക്ഷ മറിഞ്ഞു

കണ്ണൂർ പള്ളിക്കുളം ദേശാഭിമാനി ഓഫീസിന് സമീപം ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കാനെടുത്ത കുഴിയിൽ ഓട്ടോറിക്ഷ മറിഞ്ഞു. ശനി രാത്രി എട്ടിനാണ് സംഭവം. അപകടത്തിൽ നാറാത്ത് സ്വദേശിയായ ഓട്ടോ ഡ്രൈവർ ദിലീപിന് പരിക്കേറ്റു. കുഴി മൂടാതെ കിടക്കുന്നത് അപകട ഭീഷണിയുയർത്തുന്നുണ്ട്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ അൽപനേരം ഗതാഗതം തടസപ്പെട്ടു. കണ്ണൂർ ടൗൺ പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.








0 comments