രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണം പ്രതിഷേധം ആളുന്നു

കാസർകോട്
മാധ്യമപ്രവർത്തകയായ യുവതിയുമായുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഫോൺ സംഭാഷണം പുറത്തുവന്നതോടെ ജില്ലയിലെങ്ങും വ്യാപക പ്രതിഷേധം. മാങ്കൂട്ടത്തെ സംരക്ഷിക്കുന്ന ഷാഫി പറമ്പിൽ എംപിയെയും പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും തിരിച്ചറിയണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധ പ്രകടനങ്ങൾ. ചെറുവത്തൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജന പ്രതിഷേധവും കോലം കത്തിക്കലും സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ശ്രീജിത്ത് രവീന്ദ്രൻ അധ്യക്ഷനായി. കെ മായ, കെ അഭിരാം, എം വി ഷിജു എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ സജേഷ് സ്വാഗതം പറഞ്ഞു. നീലേശ്വരത്ത് കോൺവന്റ് ജങ്‌ഷനിൽനിന്നും ആരംഭിച്ച പ്രകടനം പിഞ്ഞാറ്റംകൊഴുവലിൽ സമാപിച്ചു. പൊതുയോഗം ജില്ലാ സെക്രട്ടറിയറ്റംഗം എം വി രതീഷ് ഉദ്ഘാടനം ചെയ്തു. എം വി ദീപേഷ് അധ്യക്ഷനായി. സിനീഷ് കുമാർ, വി മുകേഷ്, പി സുജിത്ത് കുമാർ, ടി കെ അനീഷ്, സബിൻ സത്യൻ, നിജേഷ്, ജിതേഷ്, വി വി മാളവിക, ആതിര എന്നിവർ സംസാരിച്ചു. അമൃത സുരേഷ് സ്വാഗതം പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിന്റെ കോലവും കത്തിച്ചു. തൃക്കരിപ്പൂർ ബ്ലോക്ക് കമ്മിറ്റി കാലിക്കടവിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. നിർമ്മാണ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് എം വി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഉമേഷ് പിലിക്കോട് അധ്യക്ഷനായി. കെ കനേഷ്, കെ വി യദു, പി സനൽ, പി വൈശാഖ്, കെ വി ശോഭിത്ത്, അനുരാഗ് എന്നിവർ സംസാരിച്ചു. സിവി ശരത് സ്വാഗതം പറഞ്ഞു. പനത്തടി ബ്ലോക്ക് കമ്മിറ്റി ബളാംതോട് യുവജന പ്രതിഷേധം സംഘടിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി ബി പി വിഷ്ണു ഉദ്ഘാടനം ചെയ്തു . പി എം അനുപ് അധ്യക്ഷനായി. നീതു പ്രമോദ്, അജിത്ത് ചെറളം, കെ സുനീഷ് എന്നിവർ സംസാരിച്ചു. വി കെ നീരജ് സ്വാഗതം പറഞ്ഞു.









0 comments