കലക്ടർമാർ പുത്തൂര്‍ സുവോളജിക്കൽ പാർക്ക് സന്ദർശിച്ചു

കലക്ടർമാരുടെ സംഘം മന്ത്രി കെ രാജനൊപ്പം പുത്തൂർ സുവോളജിക്കൽ പാർക്ക് സന്ദർശിക്കുന്നു
തൃശൂർ
ഇന്ത്യയിലെ ആദ്യ ഡിസൈനർ പാർക്ക് സന്ദർശിക്കാൻ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്ന് കലക്ടർമാർ എത്തി. മന്ത്രി കെ രാജനൊപ്പമാണ് കലക്ടർമാര്‍ പാർക്ക് സന്ദര്‍ശിച്ചത്. കെ ഇമ്പശേഖർ (കാസർകോട്), അരുൺ കെ വിജയൻ (കണ്ണൂർ), ഡി ആർ മേഘശ്രീ (വയനാട്), സ്നേഹിൽ കുമാർ സിങ് (കോഴിക്കോട്), എം എസ് മാധവിക്കുട്ടി (പാലക്കാട്), അർജുൻ പാണ്ഡ്യൻ (തൃശൂർ), ചേതൻ കുമാർ മീണ (കോട്ടയം), അലക്സ് വർഗീസ് (ആലപ്പുഴ), എസ് പ്രേംകൃഷ്ണൻ (പത്തനംതിട്ട), അനുകുമാരി (തിരുവനന്തപുരം) എന്നീ കലക്ടർമാരും റവന്യൂ ഡെപ്യൂട്ടി സെക്രട്ടറി അനു എസ് നായരുമാണ് പാര്‍ക്ക് സന്ദർശിച്ച സംഘത്തിലുണ്ടായിരുന്നത്. സാധാരണ മൃഗശാലകളിൽ നിന്നും വ്യത്യസ്തമായി സ്വാഭാവിക വനാന്തരീക്ഷത്തിൽ വന്യജീവികളെയും പക്ഷികളെയും കാണാനാവുന്നത് ഏറെ സവിശേഷമാണെന്ന് കലക്ടർമാർ അഭിപ്രായപ്പെട്ടു. പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗം കെ വി സജു, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സിനി പ്രദീപ് കുമാർ, സുവോളജിക്കൽ പാർക്ക് സ്പെഷ്യൽ ഓഫീസർ കെ ജെ വർഗീസ്, ഡയറക്ടർ ബി എൻ നാഗരാജ്, എസിഎഫ് നജ്മൽ അമീൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.









0 comments