പുത്തൂരിൽ വികസന ദീപങ്ങൾ തെളിഞ്ഞു

സുവോളജിക്കൽ പാർക്കിന്റെ ഉദ്ഘാടനത്തിന് വിളംബരം അറിയിച്ച് പുത്തൂരിൽ മന്ത്രി കെ രാജൻ വികസന ദീപം തെളിക്കുന്നു
പുത്തൂർ
തൃശൂർ സുവോളജിക്കൽ പാർക്കിന്റ ഉദ്ഘാടന വിളംബരം അറിയിച്ച് പുത്തൂർ പഞ്ചായത്തിലെ 23 വാർഡുകളിലും വികസന ദീപങ്ങൾ തെളിച്ചു. വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ, ചോച്ചേരിക്കുന്ന് ക്ഷേത്രം, വെള്ളക്കാരിത്തടം പള്ളി തുടങ്ങിയ ഇടങ്ങളിലെല്ലാമാണ് ദീപങ്ങൾ തെളിയിച്ചത്. മന്ത്രി കെ രാജൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി, പഞ്ചായത്ത് പ്രസിഡന്റുമാരായ മിനി ഉണ്ണിക്കൃഷ്ണൻ, ശ്രീവിദ്യ രാജേഷ്, പി പി രവീന്ദ്രൻ, ഇന്ദിര രവീന്ദ്രൻ, കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി, ജില്ലാ പഞ്ചായത്ത് അംഗം കെ വി സജു, സുവോളജിക്കൽ പാർക്ക് സ്പെഷ്യൽ ഓഫീസർ കെ ജെ വർഗീസ്, ഡയറക്ടർ ബി എൻ നാഗരാജ് , തൃശൂർ എസിപി സുരേഷ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ ദീപങ്ങൾ തെളിച്ച് പങ്കാളികളായി.









0 comments