ജനുവരിയിൽ ഒരു വരവ്‌ വരണം

തൃശൂർ സുവോളജിക്കൽ പാർക്കിനുള്ളിൽ സന്ദര്‍ശകര്‍ സെല്‍ഫിയെടുക്കുന്നു

തൃശൂർ സുവോളജിക്കൽ പാർക്കിനുള്ളിൽ സന്ദര്‍ശകര്‍ സെല്‍ഫിയെടുക്കുന്നു

വെബ് ഡെസ്ക്

Published on Oct 29, 2025, 12:15 AM | 1 min read

തൃശൂർ

സുവോളജിക്കൽ പാർക്കിന്‌ പുറത്തെ റോഡിലൂടെ പോകുമ്പോൾ എന്താണ്‌ ഇതിനകത്ത്‌ എന്ന ചിന്തയായിരുന്നു പന്ത്രണ്ടാം ക്ലാസ്‌ വിദ്യാർഥിനി നന്ദനയ്‌ക്ക്‌. ആ കാഴ്‌ചകൾ കണ്ട്‌ കളയാം എന്ന്‌ കരുതിയാണ്‌ കുടുംബത്തിനും കൂട്ടുകാർക്കുമൊപ്പം എത്തിയത്‌. എത്തിയ ഉടനെ സ്ഥലത്തിന്റെ കിടു വൈബ്‌ പിടിച്ച്‌ പരിസരമൊക്കെ ചുറ്റിക്കറങ്ങി. നോക്കുന്ന ഇടങ്ങളെല്ലാം നല്ല ഫോട്ടോ പോയിന്റാണെന്ന്‌ കണ്ടെത്തലോടെ സെൽഫിയും ഗ്രൂപ്പിയുമെല്ലാമായി പരിപാടി ഉഷാറാക്കി. അതിനിടയിൽ പാർക്കിൽ പ്രവേശിക്കാൻ അനുമതിയുള്ള സ്ഥലങ്ങളെല്ലാം കണ്ടു. നിലവിൽ മൃഗങ്ങൾ താമസിക്കുന്ന ഇടത്തേക്ക്‌ പ്രവേശനമില്ലെങ്കിലും അകലെ നിന്ന്‌ അവരുടെ കൂടുകൾ കണ്ട പലരും ‘ജനുവരിയിൽ ഒരു വരവ്‌ വരണം’ എന്ന്‌ പറഞ്ഞാണ്‌ മടങ്ങിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Home