പശുക്കുട്ടിയെ പുലി പിടിച്ചു

ചാലക്കുടി
വെറ്റിലപ്പാറയില്‍ പശുക്കുട്ടിയെ പുലി പിടിച്ചു. വെറ്റിലപ്പാറ പുതിയേടത്ത് സുരേന്ദ്രന്റെ നാല് മാസം പ്രായമുള്ള പശുകുട്ടിയെയാണ് പുലി പിടിച്ചത്. വ്യാഴം പുലര്‍ച്ചെയാണ് സംഭവം. തൊഴുത്തില്‍ കെട്ടിയ പശുകുട്ടിയുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ നോക്കിയപ്പോള്‍ പുലി പശുകുട്ടിയെ ആക്രമിക്കുന്നത് കണ്ടു. ഇവർ ബഹളം വച്ചതോടെ പുലി പശുകുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഒരു മാസം മുമ്പ് സുരേന്ദ്രന്റെ പശുവിനേയും പുലി പിടിച്ചിരുന്നു.









0 comments